2010-02-01 15:03:56

യൂണിവേര്‍സിറ്റികളെ വ്യാപാരസമൂഹമായി കാണുന്ന പ്രവണതയെ പീറ്റര്‍ മോറാന്‍ദേ അപലപിക്കുന്ന.


യൂണിവേഴ്സിറ്റികളെ വിദ്യാഭ്യാസ സ്ഥാപനമെന്നതിലുപരി വ്യാപാരസ്ഥാപനമായി വീക്ഷിക്കുന്ന വികലമായ പ്രവണതയ്ക്ക് എതിരെ ചിലിയിലെ ഒരു കത്തോലിക്കാ യൂണിവേര്‍സിറ്റിയിലെ സാമൂഹികശാസ്ത്രവിഭാഗ തലവനും, സാമൂഹികശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമി അംഗമായ പീറ്റര്‍ മോറാന്‍ദേ മുന്നറിയിപ്പു നല്‍കുന്നു. പെറുവിലെ ലീമായില്‍ നടന്ന യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ആ മുന്നറിയിപ്പ് നല്‍കിയത്. ആ പ്രവണത യൂണിവേര്‍സിറ്റി വിദ്യാഭ്യാസത്തിന്‍െറ ആത്യന്തിക ലക്ഷൃങ്ങളോടുള്ള കടന്നാക്രമണമാണ്, അദ്ദേഹം തുടര്‍ന്നു- ആ വികലമായ വീക്ഷണം ദൂരവ്യാപകമായ വിപത്തുകള്‍ക്ക് വഴിത്തിരിയിടും. അപ്രധാനമായ വളരെ കാര്യങ്ങള്‍ ഗ്രഹിച്ചുകൊണ്ട് വിദ്യാഭ്യാസം അവസാനിക്കുവാന്‍ കാരണമാകും. അധികൃത വിജ്ഞാനത്തിന്‍െറ പാരമ്പര്യം സജീവമായി സംരക്ഷിക്കുകയാണ് യൂണിവേഴ്സിറ്റികളുടെ ധര്‍മ്മം. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പ്രബോധിപ്പിച്ചതു പോലെ വിശ്വാസം സംസ്ക്കാരമായി ഭവിക്കുന്നില്ലായെങ്കില്‍ വിശ്വാസം ബലഹീനമായിരിക്കും. യൂണിവേഴ്സിറ്റി അറിവിലുപരി വിജ്ഞാനം പകരുന്ന ഒരു ഇടമായി മാറണം. വിജ്ഞാനമാണ് മനുഷ്യന്‍െറ രൂപീകരണം സാധിക്കുക. യൂണിവേര്‍സിറ്റിയനുഭവത്തിന്‍െറ ഹൃദയം സത്യത്തിനായുള്ള അന്വേഷണവും, അതിന്‍െറ പ്രേഷണവും ആയിരിക്കണം. ഒരു യൂണിവേര്‍സിറ്റി സംസ്ക്കാരത്തിന്‍െറ അളവുകോല്‍ അത് പകരുന്ന അറിവ് എത്രമാത്രം വിദ്യാര്‍ത്ഥികളെ രൂപീകരിക്കുന്നു എന്നതാണ്. വിദ്യാര്‍ത്ഥികളില്‍ യഥാര്‍ത്ഥ രൂപീകരിക്കല്‍ പ്രക്രിയ നടക്കുന്നില്ലായെങ്കില്‍ അവിടെ വ്യാപരമനോഭാവമാണ് പ്രബലപ്പെട്ടിരിക്കുന്നത്.







All the contents on this site are copyrighted ©.