2010-02-01 15:11:01

പാപ്പായും സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസും തമ്മിലുള്ള കുടിക്കാഴ്ചയെ അധികരിച്ച പാത്രിയര്‍ക്കീസിന്‍െറ പരാമര്‍ശം വത്തിക്കാന്‍ സ്വാഗതം ചെയ്യുന്നു.


പോപ്പ് ബെനഡിക്ട് പതിനാറാമനും, സെര്‍ബിയന്‍ പാത്രിയര്‍ക്കീസ് ഇറിനേ ഗവാരിലേവിച്ചും തമ്മിലുള്ള കുടിക്കാഴ്ചയെ സംബന്ധിച്ച പാത്രിയര്‍ക്കീസിന്‍െറ പരാമര്‍ശം വത്തിക്കാന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്‍െര പ്രസ്സ് ഓഫീസ് മേധാവി ഫാദര്‍ ഫെദറിക്കോ ലെംബാര്‍ദി. ഈ മാസം ഇരുപത്തിരണ്ടാം തീയതി തെരഞ്ഞെടുക്കപ്പെട്ട 80 വയസ്സ് പ്രായമുള്ള പാത്രിയര്‍ക്കീസ് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയുടെ സാധ്യതയെ പറ്റി നടത്തിയ പരാമര്‍ശത്തോട്, സെര്‍ബിയായുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ ബ്ലിക്ക് എന്ന ദിനപത്രത്തോട് പ്രതികരിക്കുകയായിരുന്നു ഫാദര്‍ ലെംബാര്‍ദി. വളരെ സന്തോഷത്തോടെ ഞങ്ങള്‍ ആ വാര്‍ത്ത സ്വീകരിക്കുന്നുവെന്ന് പ്രസ്താവിച്ച അദ്ദേഹം മുന്‍ പാത്രിയര്‍ക്കീസ് പാവേലയുടെ കാലത്ത് തുടക്കംകുറിച്ച സംവാദം പാത്രിയര്‍ക്കീസ് ഇറിനേയുടെ കാലത്തും തുടരുമെന്നതിന്‍െറ സൂചനയായാണ് അതെന്നും, ഒരു പടി കുടി മുന്നോട്ടുപോയി ഇരുസഭകളും തമ്മിലുള്ള സഹകരണത്തിനുള്ള സാദ്ധ്യതകള്‍ കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ വളരെ നല്ലതായിരിക്കുമെന്നും, ആ പാത ക്രൈസ്തവചൈതന്യത്താലും ആത്മാര്‍ത്ഥതയാലും പരിവേഷിതവും, യേശു ക്രിസ്തുവിന്‍െറ ഏകസഭ ലക്ഷൃംവയ്ക്കുന്നതും ആയിരിക്കണമെന്നും കൂട്ടിചേര്‍ത്തു .സെര്‍ബിയന്‍ പാത്രിയര്‍ക്കീസുമാര്‍ മുന്‍പ് നടത്തിയിട്ടില്ലാത്ത വാര്‍ത്താസമ്മേളന പരിപാടിക്ക് പാത്രിയര്‍ക്കീസ് ഇറിനേ സന്നദ്ധനായത് ചരിത്രപരമായി പ്രാധാന്യമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.







All the contents on this site are copyrighted ©.