2010-01-14 15:56:04

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഹൃദയസ്ഥാനത്ത് വരേണ്ടത് മനുഷ്യവ്യക്തിയായിരിക്കണം - പാപ്പാ


(14/01/2010 – വത്തിക്കാന്‍) രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഹൃദയസ്ഥാനത്ത് വരേണ്ടത് മനുഷ്യവ്യക്തിയാണ‍െന്നും, വ്യക്തിയുട‍െ ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ വളര്‍ച്ചയായിരിക്കണം പൗരസമൂഹത്തെ ഭരിക്കാന്‍ വിളക്കപ്പ‍െട്ടിരിക്കുന്നവരുട‍െ പ്രഥമ ഔത്സുക്യമെന്നും മാര്‍പ്പാപ്പാ.
ഇറ്റലിയിലെ റോമാനഗരം, റോമാപ്രവിശ്യ, ലാത്സിയൊ പ്രദേശം എന്നിവയുടെ ഭരാണാധികാരികളുടെ സംഘത്തെ പുതുവത്സരാശംസകള്‍ കൈമാറുന്നതിന് ജനുവരി പതിനാലിന്, വ്യാഴാഴ്ച, വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പാ. പൊതുനന്മയ്ക്കായുള്ള പ്രവര്‍ത്തനത്തില്‍ മുന്നേറുകയെന്ന ദൗത്യത്തിന് പ്രാമുഖ്യം കല്പിക്കണമെന്ന അവബോധം ഭരണം നടത്തുകയെന്ന ഉന്നതമായ ഉത്തരവാദിത്വം ജനങ്ങളേല്പിച്ചിരിക്കുന്നവര്‍ പുലര്‍ത്തേണ്ടത് മൗലിക പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് തദ്ദവസരത്തില്‍ പാപ്പാ പറഞ്ഞു. പൊതുനന്മയുടെ പരിപോഷണത്തില്‍ യുവജന വിദ്യഭ്യാസത്തിന്‍റെ പ്രാധാന്യവും പാപ്പാ ചൂണടിക്കാട്ടി. വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി പരാമര്‍ശിച്ച പാപ്പാ, മാനവ പുരോഗതി അധികൃതമാകണമെങ്കില്‍ അത് മനുഷ്യവ്യക്തിയുടെ സമഗ്രമായ ഉന്നമനം ലക്ഷൃം വയ്ക്കുന്നതും സത്യത്തിലും ഉപവിയിലും സാക്ഷാത്ക്കരിക്കപ്പ‍െടുന്നതുമായിരക്കണമ‍െന്ന് ഉദ്ബോധിപ്പിച്ചു. ഭരണാധികാരികള്‍ നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിനും മുഖ്യ പ്രചോദനം മനുഷ്യവ്യക്തിയുടേയും കുടുംബത്തിന്‍റേയും പ്രാമുഖ്യം ആയിരിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.







All the contents on this site are copyrighted ©.