2010-01-08 19:11:47

മാര്‍പാപ്പ തന്‍റെ സുരക്ഷാസംഘവുമായി
കൂടിക്കാഴ്ച നടത്തി


 8 ജനുവരി 2010
പത്രോസിന്‍റെ പിന്‍ഗാമിക്കും വിശുദ്ധ പത്രോസിന്‍റെ പൂജ്യാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബസിലിക്ക സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാനുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെയും സുരക്ഷിതത്വത്തിനും സുഗമമായ സന്ദര്‍ശനത്തിനുമായി വത്തിക്കാനിലെ പൊലീസ്-സുരക്ഷാ സംഘങ്ങള്‍ സന്തോഷത്തോടും വിനയത്തോടുംകൂടി ചെയ്യുന്ന സേവനത്തെ മാര്‍പാപ്പ ശ്ലാഘിക്കുകയും അവര്‍ക്ക് പ്രത്യേകം നന്ദിപറയുകയും ചെയ്തു. ജനങ്ങളെ കൈവിരിച്ച് സ്വാഗതംചെയ്യുന്ന പ്രതീതിയില്‍ ഉയര്‍ന്നു നില്ക്കുന്ന വത്തിക്കാനിലെ
ബ‍െര്‍ണ്ണീനിയുടെ ബൃഹത്തായ വാസ്തുശില്പം പ്രചോദിപ്പിക്കുന്നതുപോലെ, അവിടെയെത്തുന്ന എല്ലാ വിശ്വാസികളെയും സന്മനസ്സുള്ള സകലരെയും എപ്പോഴും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യണമെന്ന് പാപ്പാ അവരെ അനുസ്മരിപ്പിച്ചു.

പത്രോസിന്‍റെ പിന്‍ഗാമിയുടെ പ്രബോധനങ്ങളില്‍നിന്ന് വെളിച്ചവും വിശ്വാസത്തില്‍ വളരാനുള്ള പ്രചോദനവും സ്വീകരിക്കാന്‍ എത്തുന്നവര്‍, സമാധാനത്തിന്‍റെയും സാമൂഹ്യസൗഹൃദത്തിന്‍റെയും പ്രായോജകരായി മടങ്ങിപ്പോകേണ്ടതാണ്. ഈ പ്രത്യാശയിലെത്തുന്നവരെ സഹായിക്കേണ്ട ചുമതലയാണ് സുരക്ഷാസംഘത്തിലെ അംഗങ്ങള്‍ക്കുള്ളതെന്ന് വത്തിക്കാനിലെ ക്ലെമന്‍റീനാ ഹാളില്‍ കൂടിക്കാഴ്ചയ്ക്കെത്തിയ തന്‍റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളോടും അവരുടെ ഉദ്യോഗസ്ഥന്മാരോടുമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തു. വത്തിക്കാന്‍റെ പൊലീസ്-സുരക്ഷാ വിഭാഗങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പെല്‍വി, കമാണ്ടര്‍ ജനറള്‍ ലിയനാര്‍ദോ ഗാലിത്തേലോ, സുരക്ഷാമേധാവി സാല്‍വത്തോരെ ഫെസ്താ, മറ്റ് ഉദ്യോഗസ്ഥര്‍ : വത്തോറിയോ തൊമസ്സോണേ, ഗബ്രിയേലെ ദി പസ്കാലിസ് എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാര്‍പാപ്പ പ്രത്യേകം നന്ദിപറഞ്ഞു. അവകാശമായി കിട്ടിയ തങ്ങളുടെ വിശ്വാസവും വിശ്വസ്തതയും മഹാമനസ്കതയും കവചമായണിഞ്ഞ്, സന്തോഷത്തോടും സംതൃപ്തിയോടുംകൂടെ ഏറെ സൂക്ഷമതവേണ്ട ഈ സേവനപാതയില്‍ മുന്നേറമെന്ന് ക്രിസ്മസ്സിനുശേഷം പതിവായുള്ള കൂടിക്കാഴ്യചിയില്‍ തന്‍റെ സുരാക്ഷാസംഘത്ത‍െ മാര്‍പാപ്പാ ഉദ്ബോധിപ്പിച്ചു. വത്തിക്കാനിലെത്തുന്ന വിവിധ ഭാഷക്കാരും സംസ്കാരത്തിലുള്ളവരും തരക്കാരുമായ ജനങ്ങളുടെ തീര്‍ത്ഥാടനം സമാധാനപരമായും ക്രമമായും നയിക്കുവാന്‍, നിശ്ശബ്ദവും എന്നാല്‍ അര്‍പ്പണമുള്ളതുമായ അവരുടെ സേവനം സഭയ്ക്ക് ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു. അവര്‍ക്കും അവരുടെ കുടംബാംഗങ്ങള്ക്കും പാപ്പ തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദം നല്കി.







All the contents on this site are copyrighted ©.