2009-12-18 12:06:03

വിദ്യഭ്യാസ-ആരോഗ്യ മണ്ഡലങ്ങളില്‍ മുതല്‍മുടക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് താങ്ങാകുന്നതിനു പകരം സര്‍ക്കാര്‍ അവയെ ഇല്ലായ്മ ചെയ്താല്‍ നഷ്ടം നാടിനുതന്നെയാണെന്ന് കൊച്ചി ബിഷപ്പ് അഭിവന്ദ്യ ജോസഫ് കരിയില്‍.


RealAudioMP3

(വത്തിക്കാന്‍ 18/12/2009)
വിദ്യഭ്യാസമേഖലയിലും ആതുരസേവനരംഗത്തും മുതല്‍ മുടക്കാന്‍ പണമില്ലെന്നുപറഞ്ഞ് മാറിനില്ക്കുന്ന സര്‍ക്കാര്‍ ആ മണ്ഡലങ്ങളിലേക്ക് കടന്നുവരുന്ന സന്നദ്ധസംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് കൊച്ചിരൂപതയുടെ സാരഥി അഭിവന്ദ്യ ജോസഫ് കരിയില്‍ പ്രസ്താവിച്ചു. ഇതിനുപകരം ഈ സംഘടനകളെയും മറ്റും കച്ചവടക്കാരായും ജനങ്ങളെ ഉപദ്രവിക്കുന്നവരായും സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഒരവസ്ഥയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. സര്‍ക്കാരിന് പറ്റില്ലയെന്ന് പറയുന്നതുകൊണ്ടാണ് സന്നദ്ധസംഘടനകള്‍ ആ രംഗങ്ങളിലേക്ക് കടന്നുവന്ന് വന്‍തോതില്‍ മുതല്‍മുടക്കുന്നതെന്നും അവയ്ക്ക് താങ്ങായി നില്ക്കുന്നതിനു പകരം അവയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചാല്‍ നഷ്ടം നാടിനുതന്നെയാണെന്നും ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു.
ഈ അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കേള്‍ക്കാന്‍:
RealAudioMP3








All the contents on this site are copyrighted ©.