2009-12-18 16:11:12

യേശു ക്രിസ്തുവിന്‍െറ വംശാവലി ദൈവം തന്‍െറ വാഗ്ദാനത്തോട് കാട്ടുന്ന വിശ്വസ്തയുടെ ആവിഷ്ക്കാരമാണെന്ന് പാപ്പാ.


അബ്രഹാത്തിന്‍െറ പുത്രനായ ദാവീദിന്‍െറ പുത്രനായ യേശുക്രിസ്തുവിന്‍െറ വംശാവലി ദൈവം തന്‍െറ വാഗ്ദാനത്തോട് കാട്ടുന്ന വിശ്വസ്തയുടെ പ്രതിഫലനമാണെന്ന് പാപ്പാ പറയുന്നു. കര്‍ദ്ദിനാന്‍ തോമസ് സ്പിഡലക്കിന്‍െറ തൊണ്ണൂറാം ജന്മ വാര്‍ഷികത്തേടനുബന്ധിച്ച് വ്യാഴാഴ്ച വത്തിക്കാനില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു പാപ്പാ. ആ വംശാവലിയില്‍ മറിയത്തെ കുടാതെ മൂന്നു സ്ത്രീകളെ കുടി നാം കാണുന്നു. അവര്‍ വിജാതിയരാണ്. അവര്‍ വിജാതിയരുടെ സഭയുടെ രഹസ്യവും, രക്ഷയുടെ സാര്‍വ്വത്രികതയും ആണ് പ്രതിഫലിപ്പിക്കുക. പാപികളായ ആ സ്ത്രീകളിലൂടെ കൃപാവരത്തിന്‍െറ രഹസ്യാത്മകതയാണ് വെളിപ്പെടുത്തപ്പെടുക. നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെയല്ല ലോകം രക്ഷിക്കപ്പെടുക. കര്‍ത്താവാണ് അധികൃതജീവനിലേയ്ക്ക് നമ്മെ നയിക്കുന്നത്. മത്തായി സുവിശേഷകന്‍ വിവരിക്കുന്ന യേശുവിന്‍െറ വംശാവലി തലമുറകളുടെ വെറും ഒരു പട്ടിക എന്നതിലുപരി ദൈവം തന്നെ രുപമേകിയ ഒരു കഥയാണ്. അത് കൃപയുടെയും, വിശ്വാസത്തിന്‍െറയും വംശാവലിയാണ്. പാപ്പാ കുട്ടിചേര്‍ത്തു. കര്‍ദ്ദിനാള്‍ തോമസ് സ്പിഡലക്കിന്‍െറ അജപാലന ദൗത്യത്തിലെ ഔല്‍സുക്യത്തെയും, ദൈവവിജ്ഞാനീയ തലത്തിലെ സംഭാവനയെയും പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.