മാര്‍പാപ്പയ്ക്ക് ആശംസയര്‍പ്പിക്കാന്‍ Pope2you ഡിജിറ്റല്‍ കവാടം
ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ഏറെ ഉപയോഗിക്കുന്ന യുവജനങ്ങള്‍ക്ക് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുമായി
ബന്ധപ്പെടുന്നതിനും സന്ദേശമയക്കുന്നതിനും Pope2you എന്ന ഡിജിറ്റല്‍ കവാടം ലഭ്യമാണ്.
എട്ടുമാസത്തിനുള്ളില്‍ ഏകദേശം 50 ലക്ഷം 'ഹിറ്റുക'ളും 2 ലക്ഷത്തോളം സന്ദേശങ്ങളും ലഭിച്ചതായി
സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ്
ക്ലാവുദിയോ ചേല്ലി അറിയിച്ചു. യുവജനങ്ങള്‍ക്ക് അവരുടെ ഭാഷയിലും ശൈലിയിലും സഭയുമായി ബന്ധപ്പെടുവാന്‍
ഈ ആധുനിക സൗകര്യം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.