2009-12-15 15:31:58

വെസ്വേലയിലെ സാന്‍ ക്രിസ്തോബാള്‍ രൂപത 2010 ദൈവവചനവര്‍ഷമായി ആചരിക്കുന്നു.


തെക്കെ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ സാന്‍ ക്രിസ്തോബാള്‍ രുപത 2010 ദൈവവചനവര്‍ഷമായി ആചരിക്കുമെന്ന് രുപതാസാരഥി ബിഷപ്പ് മാരിയോ മോറോന്‍ത്താ. രുപതാതിര്‍ത്തിയിലെ തക്കിറാ പ്രവശ്യയിലെ പ്രേഷിതവര്‍ഷത്തിന്‍െറ സമാപനം കുറിച്ച ദിവ്യബലിമദ്ധ്യേയാണ് ബിഷപ്പ് അത് വെളിപ്പെടുത്തിയത്. ഇന്ന് രുപതയിലെ വിശ്വാസികള്‍ മൂന്നു വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തുടര്‍ന്നു -യേശുക്രിസ്തുവിന്‍െറ പ്രേഷിതരായ ശിഷ്യരാകുക, ലോകത്തിന്‍െറ പ്രകാശമാകുക, സ്ഥിരതയാല്‍ പരിവേഷിതമായ പ്രത്യാശാമനോഭാവം സ്വായത്തമാക്കുക എന്നിവയാണ് ആ മൂന്നു വെല്ലുവിളികള്‍. ആ ത്രിവിധ വെല്ലുവിളികളെ രചനാത്മകമായി അഭിമുഖീകരിക്കുവാന്‍ പരിയാപ്തമായ ശക്തിയും, ഉദാരതയും ദൈവവചനത്തിന് പ്രദാനം ചെയ്യാനാവും. 2010 ദൈവവചനവര്‍ഷമായി ആചരിക്കുന്നതിന് ഒരുക്കുമെന്നോണം രുപതയിലെ എല്ലാ ഇടവകകളിലെയും അടിസ്ഥാനസഭാസമൂഹങ്ങള്‍ ശക്തിപ്പെടുത്താന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.. അതുപോലെ വിശുദ്ധ ഗ്രന്ഥം എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതിനും, അത് വായിക്കുന്നതിന് ദൈവജനത്തെ ഔല്‍സുക്യമുള്ളവരാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.







All the contents on this site are copyrighted ©.