2009-12-14 15:12:13

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മോന്തോനേഗ്രോയുടെ പ്രധാനമന്ത്രി മിലോ യുക്കോനോവിച്ചിനെ വത്തിക്കാനില്‍ സ്വീകരിച്ചു.


 പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മോന്തോനേഗ്രോയുടെ പ്രധാനമന്ത്രി മിലോ യുക്കനോവിച്ചിന് തിങ്കളാഴ്ച വത്തിക്കാനില്‍ ഒരു കുടിക്കാഴ്ച അനുവദിച്ചു. വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ നടന്ന ആ സൗഹൃദ കുടിക്കാഴ്ചയില്‍ അന്താരാഷ്ട്രപ്രാധാന്യമുള്ള വിഷയങ്ങളും, ആ നാട്ടിലെ സാഹചര്യവും, അന്നാട് അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളികളും അവര്‍ ചര്‍ച്ച ചെയ്തു. മോന്തോനേഗ്രോയിലെ സമൂഹത്തില്‍ ന്യൂനപക്ഷമായ കത്തോലിക്കര്‍ നല്‍കുന്ന ഭാവാത്മകമായ സംഭാവനയും പരാമര്‍ശ വിഷയമാക്കപ്പെട്ടു. അവിടത്തെ ജനങ്ങളുടെയിലും, മതങ്ങള്‍ തമ്മിലും സമാധാനവും, ഏകതാനതയും പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വിവിധ പരിപാടികളെ പ്രധാനമന്ത്രി പാപ്പായുടെ ശ്രദ്ധയില്‍ പെടുത്തി. പാപ്പായുമായുള്ള കുടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയ സെക്രട്ടറി ഡോമിനിക്ക് മംബേര്‍ത്തി എന്നിവരുമായും കുടിക്കാഴ്ചകള്‍ നടത്തി.







All the contents on this site are copyrighted ©.