2009-12-12 15:49:35

പരിശുദ്ധ സിംഹാസനത്തിന്‍െറയും ഇസ്രായേലിന്‍െറയും ഉഭയകക്ഷി സ്ഥിരംപ്രവര്‍ത്തക കമ്മീഷന്‍െറ സമ്പൂര്‍ണ്ണ സമ്മേളനം വത്തിക്കാനില്‍ നടന്നു.


പരിശുദ്ധ സിംഹാസനത്തിന്‍െറയും, ഇസ്രായേലിന്‍െറയും ഉഭയകക്ഷി സ്ഥിരം പ്രവര്‍ത്തക കമ്മീഷന്‍െറ സമ്പൂര്‍ണ്ണ സമ്മേളനം ഡിസംബര്‍ പത്താം തീയതി വത്തിക്കാനിലെ അപ്പസ്തോലിക മന്ദിരത്തില്‍ നടന്നു. വിദേശബന്ധകാര്യങ്ങല്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍െറ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ എത്തോറെ ബാലസ്ട്രറോയുടെ നേതൃത്വത്തിലെ പതിനൊന്നംഗ പ്രതിനിധിസംഘവും, ഇസ്രായേല്‍ വിദേശബന്ധമന്ത്രി ദാനിയല്‍ അയലോണന്‍െറ നേതൃത്വത്തിലെ എട്ടംഗ പ്രതിനിധിസംഘവും അതില്‍ പങ്കെടുത്തു. കഴിഞ്ഞ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ശേഷം നടന്ന കമ്മീഷന്‍െറ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സമ്മേളനം, ഭാവിപരിപാടികളെ അധികരിച്ച മാര്‍ഗദര്‍ശനങ്ങള്‍ക്ക് രുപമേകി. ഉഭയകക്ഷി സ്ഥിരംപ്രവര്‍ത്തക കമ്മീഷന്‍െറ അടുത്ത സമ്പൂര്‍ണ്ണ സമ്മേളനം 2010 മെയ് ഇരുപത്തിയേഴാം തീയതിയും, പ്രവര്‍ത്തനസമ്മേളനം 2010 ജനുവരി ഏഴാം തീയതിയും നടത്തുവാന്‍ നിശ്ചയിക്കുകയും ചെയ്തു. മേല്‍ പറഞ്ഞ കമ്മീഷന്‍െറ ഒരു സംയുക്ത വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്.







All the contents on this site are copyrighted ©.