2009-12-12 15:51:14

 പാപ്പാ വിയറ്റ്നാം പ്രസിഡന്‍റ് എന്‍ഗുയന്‍ മീന്‍ ട്രിയറ്റിനെ വത്തിക്കാനില്‍ സ്വീകരിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിയറ്റ്നാമിന്‍െറ പ്രസിഡന്‍റ് എന്‍ഗുയന്‍ മീന്‍ ട്രയറ്റിന് വെള്ളിയാഴ്ച വത്തിക്കാനില്‍ ഒരു കുടിക്കാഴ്ച അനുവദിച്ചു. വിയറ്റ്നാമുമായുള്ള ദ്വിപക്ഷീയബന്ധങ്ങളുടെ പുരോഗതിയിലെ ഒരു നിര്‍ണ്ണായകഘട്ടമായ പ്രസിഡന്‍റിന്‍െറ സന്ദര്‍ശനത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ പാപ്പാ പരിശുദ്ധസിംഹാസനവും, അന്നാടും തമ്മില്‍ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹൃതമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിയറ്റുനാമിലെ സഭയുടെ ജൂബിലിയോടുനുബന്ധിച്ച് പാപ്പാ നല്‍കിയ കത്തിന്‍െറ വെളിച്ചത്തില്‍ അവിടത്തെ സഭാസര്‍ക്കാര്‍ സഹകരണം സൗഹൃദപരമായ ആ കുടിക്കാഴ്ചാവേളയില്‍ ചര്‍ച്ചാവിഷയമായി. അന്താരാഷ്ട്രാപരിതോവസ്ഥകളെ പ്രത്യേകിച്ച് പരിശുദ്ധ സിംഹാസനത്തിന്‍െറയും, വിയറ്റ്നാമിന്‍െറയും വിവിധത്തലങ്ങളിലെ പ്രവര്‍ത്തനങ്ങളെ പറ്റി തദവസരത്തില്‍ അവര്‍ സംഭാഷണം നടത്തി. പാപ്പായും, പ്രസിഡന്‍റും തമ്മിലുള്ള കുടിക്കാഴ്ച ഏതാണ്ടു നാല്പത് മിനിറ്റ് ദീര്‍ഘിച്ചു. പോപ്പു ബെനഡിക്ട് പതിനാറാമനും വിയറ്റ്നാമിന്‍െറ പ്രസിഡന്‍റും തമ്മിലുള്ള പ്രഥമ കുടിക്കാഴ്ചയായിരുന്നു അത്. പാപ്പായെ സന്ദര്‍ശിച്ച ശേഷം പ്രസിഡന്‍റ് വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംബേര്‍ത്തി എന്നിവരുമായും കുടിക്കാഴ്ചകള്‍ നടത്തി. വിയറ്റ്നാമിലെ ജനതയില്‍ എട്ടു ശതമാനം അതായത് അറുപതു ലക്ഷം മാത്രമാണ് കത്തോലിക്കര്‍.







 







All the contents on this site are copyrighted ©.