2009-12-10 14:33:10

ആദരവോടെ പരസ്പരം വര്‍ത്തിക്കുവാന്‍ പരിശുദ്ധകന്യക നമ്മെ പഠിപ്പിക്കുന്നു, പോപ്പ് ബെനഡിക്ട് പതിനാറാമന്‍


ആദരവോടെ പരസ്പരം വര്‍ത്തിക്കുവാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ പഠിപ്പിക്കുന്നുവെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. റോമിലെ ദേവാലായങ്ങളില്‍ മാത്രമല്ല പൊതുചത്വരങ്ങളിലും, തെരു വുകോണുകളിലെ പ്രാര്‍ത്ഥനാലായങ്ങളിലും കാണപ്പെടുന്ന പരിശുദ്ധ അമ്മയുടെ തിരുസ്വരുപങ്ങള്‍ നഗരത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കും, നഗരവാസികള്‍ക്കും ഉപരി ആദരവോടെ പരസ്പരം വര്‍ത്തിക്കുവാന്‍ ചൈതന്യവും പ്രചോദനവും പകരുന്നവയാകണം. അമലോത്ഭവതിരുനാള്‍ ദിനമായിരുന്ന ചെവ്വാഴ്ച റോമിലെ piazza di Spagna യിലെ പരിശുദ്ധ കന്യകാമറിയത്തിന്‍െറ തിരുസ്വരുപത്തെ വണങ്ങുന്നതിനും, അമ്മയുടെ പാദത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതിനും ആയി എത്തിയ പാപ്പാ തദവസരത്തിലെ പ്രഭാഷണത്തില്‍ പറഞ്ഞു. പലപ്പോഴും അന്തരീക്ഷ മലിനീകരണത്തെ പറ്റി നാം വിലപിക്കാറുണ്ട്. നഗരത്തിന്‍െറ ചിലയിടങ്ങളില്‍ ശ്വസിക്കാന്‍ പോലും പ്രയാസമാണ്. നഗരത്തെ ശുചിത്വമുള്ളതായി പാലിക്കുന്നതിനു് എല്ലാവരുടെയും ഔല്‍സുക്യാപൂര്‍വ്വകമായ പ്രതിബദ്ധതയാവശ്യമാണ്. ഇന്ദ്രിയങ്ങള്‍ക്കു് അത്ര തന്നെ അനുഭവവേദ്യമല്ലാത്ത മറ്റൊരുത്തരം മലിനീകരണമുണ്ട്. അതു് അന്തരീക്ഷ മലിനീകരണം പോലെത്തന്നെ അപകടകരമാണ്. ആത്മാവിന്‍െറ മലിനീകരണമാണത്. അത് നമ്മുടെ മന്ദഹാസത്തെ നിഷ്പ്രഭമാക്കും. നമ്മെ നൈരാശ്യത്തില്‍ ആഴ്ത്തും. വ്യക്തികളെ വെറും ശരീരം മാത്രമായി, മുഖമില്ലാത്ത സാധനങ്ങളായി, പരസ്പരം കൈമാറ്റം ചെയ്യപ്പെടാനും ഉപയോഗിക്കപ്പെടുവാനും ഉള്ള വസ്തുക്കളായി കാണുന്ന പ്രവണത നമ്മില്‍ അങ്കുരിപ്പിക്കും. അപലപിക്കുന്നതില്‍, വിലപിക്കുന്നതില്‍ മറുകുറ്റം ചുമതലപ്പെടുത്തുന്നതില്‍ യാതെരു പ്രയോജനമില്ലെന്നും മറിച്ച് തിന്മയോട് നന്മ കൊണ്ടു പ്രതികരിക്കുന്നതാണ് ഉചിതമെന്നും അറിയാമെന്ന, വാര്‍ത്താപ്രാധാന്യത്തിന് പരിധിവിട്ട വില നല്‍കാതെ നനന്മയുടെ പാതയിലൂടെ നീങ്ങുന്ന അനേകം പേര്‍ റോമിലുണ്ട്. അവരുടെ ജീവിതസാക്ഷൃം വ്യക്തികളെ പരിവര്‍ത്തിപ്പിക്കുകയും, സമൂഹത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.








 







All the contents on this site are copyrighted ©.