2009-12-08 18:13:55

മറിയം ക്രിസ്തുപാതയിലെ ദിശാനക്ഷത്രം


8 ഡിസംമ്പര്‍ 2009, വത്തിക്കാന്‍
അമലോത്ഭവ നാഥയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ പത്രോസിന്‍റ‍െ ചത്വരത്തില്‍ കൂടിയ ജനങ്ങള്‍ക്ക് മാര്‍പാപ്പ തൃകാലപ്രാര്‍ത്ഥനാ സന്ദേശം ന‍ല്കി. ക്രിസ്തു-മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ ലോകത്തെ സഹായിക്കുന്ന ദിശാനക്ഷത്രമാണ് പരിശുദ്ധ കന്യകാമറിയമെന്ന് പാപ്പാ പറഞ്ഞു. ജീവിതത്തിന്‍റെ സങ്കീര്‍ണ്ണമായ പ്രതിസന്ധികളിലും തിന്മയുടെ പ്രലോഭനങ്ങളിലും മനുഷ്യഹൃദയങ്ങള്‍ക്ക് മറിയം എപ്പോഴും പ്രകാശവും സാന്ത്വനവുമാണ്. ജീവിത പ്രശ്നങ്ങളുടെ തിരമാലകളില്‍ ഉലഞ്ഞ് വിശ്വാസവും പ്രത്യാശയും ചഞ്ചലപ്പ‍െടുമ്പോഴും നാം ദൈവമക്കളാണെന്നും നമ്മുടെ അസ്തിത്വത്തിന്‍റെ മൂലം ദൈവത്തിന്‍റെ അനന്തമായ കൃപാവരത്തിലാണെന്നുമുള്ള ചിന്തയില്‍ എപ്പോഴും ജീവിക്കണമെന്ന് മാര്‍പാപ്പ അനുസ്മരിപ്പിച്ചു. കൃപാവരത്തിന്‍റെ നിറവും ദൈവത്തിന്‍റെ അത്ഭുതകരമായ അടയാളവുമാണ് മറിയം. തിന്മയുടെ സ്വാധീനം ഈ ലോകത്ത് കൂടുതല്‍ അനുഭവപ്പ‍െടുന്ന ഇക്കാലയളവില്‍ ക്രിസ്തു-മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ മറിയത്തിന്‍റെ ജീവിതമാതൃക ഏവര്‍ക്കും എപ്പോഴും വെളിച്ചമാവട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു. പതിവുപോലെ ഈ തിരുനാള്‍ ദിനത്തില്‍ റോമിലെ സ്പാനിഷ് ചത്വരത്തിലുള്ള അമലോത്ഭവ നാഥയുടെ തിരുസ്വരൂപത്തില്‍ താന്‍ പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ എല്ലാക്കുടുംമ്പങ്ങളേയും സമൂഹങ്ങളേയും സഭയേയും ഈ ലോകംമുഴുവനേയും അമലോത്ഭവ നാഥയ്ക്ക് സമര്‍പ്പിക്കുമെന്നും മാര്‍പാപ്പ തൃകാല പ്രാര്‍ത്ഥനാസന്ദേശത്തിന്‍റെ സമാപനത്തില്‍ പറഞ്ഞു. ..................................................."നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും. നീ അവന്‍റെ കുതികാലില്‍ പരുക്കേല്‍പ്പിക്കും" (ഉല്പത്തി 3, 15).
അങ്ങിനെ ഒരു സ്ത്രീയുടെ സന്തതിയിലൂടെ ദൈവം തിന്മയുടെ തലതകര്‍ക്കും. ആ സ്ത്രീ മറിയമാണ്, അവളില്‍നിന്നും യേശു ക്രിസ്തു, ലോകരക്ഷകന്‍ ജാതനാകും. " ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ട് മറിയത്തോടു പറഞ്ഞു, കൃപനിറഞ്ഞവളേ, സ്വസ്തീ. കര്‍ത്താവു നിന്നോടുകൂടെ. ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് യേശുവെന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും, അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും അവന്‍റെ‍ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്‍റെ ഭവനത്തിന്മേല്‍ അവന്‍ എന്നേയ്ക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല"(ലൂക്കാ1, 30-34).







All the contents on this site are copyrighted ©.