2009-12-03 19:19:57

മാര്‍പാപ്പയുടെ രചനകള്‍ റഷ്യന്‍ ഓര്‍ത്തടോക്സ് സഭ പ്രസിദ്ധീകരിച്ചു


2, ഡിസംമ്പര്‍ 2009
ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ കഴിഞ്ഞ പത്തു വര്‍ഷക്കാലയളവിലുള്ള യൂറോപ്യന്‍ സംസ്കാരത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ റഷ്യയിലെ ഓര്‍ത്തഡോക്സ് സഭ സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥം ക്രൈസ്തവ സൗഹൃദത്തിന്‍റേയും സനേഹത്തിന്‍റെയും സാക്ഷൃമാണ്; ഈ സ്നേഹത്തില്‍നിന്നാണ് യൂറോപ്യന്‍ സംസ്കാരം അതിന്‍റെ വൈവിധ്യമാര്‍ന്ന ഭാവങ്ങളില്‍ ഒരു സജീവ സംസ്കാരമായി നന്മയുടെ ഓജസ്സു പകര്‍ന്നുകൊണ്ട് ഇന്നും നിലനില്ക്കുന്നതെന്ന്, പുസ്തകത്തിന്‍റെ പത്രാധിപര്‍ പിയെര്‍ലൂക്കാ അസ്സാറാ പുസ്തകത്തിന്‍റെ പ്രകാശനവേളയില്‍ പറഞ്ഞു.
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു സഹസ്രാബ്ദചരിത്രത്തില്‍ നടക്കാത്ത ഒരപൂര്‍വ്വസംഭവമാണ് ഒരു മാര്‍പാപ്പയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും, അദ്ദേഹം അറിയിച്ചു. മോസ്കോയിലെ പാത്രിയാര്‍ക്കേറ്റ് പ്രസിദ്ധീകരിക്കുന്ന, യൂറോപ്പ് ആത്മീയതയുടെ മാതൃഭൂമി (Europe, the Spiritual Homeland) എന്ന ഗ്രന്ഥം റോമില്‍ ഡിസംമ്പര്‍ 2ന് ഓര്‍ത്തഡോക്സ് സഭയുടെ ഒരു സൗഹൃദസമ്മേളനത്തില്‍വച്ച് പ്രകാശനംചെയ്തു. തന്‍റെ ചെക്ക് റിപ്പബ്ളിക്ക് സന്ദര്‍ശനത്തിലാണ് 'യൂറോപ്പ് ആത്മീയതയുടെ മാതൃഭൂമി'യ‍െന്ന് മാര്‍പാപ്പ ആദ്യമായി ഉപയോഗച്ചത്
(26 – 28 September 2009). കിഴക്കിന്‍റേയും പടിഞ്ഞാറിന്‍റേയും സഭകള്‍ യൂറോപ്യന്‍ സാംസ്കാരിക പൈതൃകത്തിന്‍റെ രണ്ടു വലിയ ചിറകുകളാണെന്ന് ഗ്രന്ഥത്തിന്‍റെ ആമുഖംത്തില്‍ റഷ്യയുടെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് ആര്‍ച്ചുബിഷപ്പ് ഹിലാരിയോണ് വോള്‍ക്കോലാംസ്കും വിശേഷിപ്പിച്ചിരിക്കുന്നു.







All the contents on this site are copyrighted ©.