2009-12-01 17:29:27

മുന്നു ഉപവിപ്രവര്‍ത്തകര്‍ മൗറിത്താനിയായില്‍ ബന്ദികളാക്കപ്പെട്ടു.


സ്പെയിന്‍കാരായ മുന്നു ഉപവിപ്രവര്‍ത്തകര്‍ ദക്ഷിണ മൗറിത്താനിയായില്‍ തട്ടികൊണ്ടുപോകപ്പെട്ടതായി മിസ്നാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. BARCELONA ACCIO SOLIDARIA എന്ന ഉപവി സംഘടനയിലെ ആല്‍ബര്‍ട്ട് വിലാല്‍ത്താ, അലിച്ചീയാ ഗാമസ്, റോക്വേ പാസ്ക്വാല്‍ എന്നിവരാണ് ആ മുന്നു ഉപവിപ്രവര്‍ത്തകര്‍. സ്പെയിനിലെ ബര്‍ച്ചോണെയില്‍ നിന്ന് പുറപ്പെട്ട അവരുടെ ലക്ഷൃം സെനഗലും, ഗാംബിയായും ആയിരുന്നു. അവിടെ സഹായം എത്തിക്കുന്നതായി പോയ അവര്‍ വിതരണം ചെയ്യുവാനുള്ള വസ്തുക്കള്‍ നിറച്ചിരുന്ന 12 വണ്ടികളുടെ പിന്നിലെ വണ്ടിയിലാണ് സഞ്ചരിച്ചിരുന്നത്. മൗറിത്താനിയായുടെ തലസ്ഥാനമായ നുവ്വാക്ചോട്ടയെയും ഉത്തരപ്രദേശമായ നുയാദിബുവിനെയും ബന്ധിപ്പിക്കുന്ന റോഡിലൂടെ കടന്നുപോകവെ ആയുധധാരികളായ ഒരു സംഘം അവരെ ബന്ദികളാക്കുകയായിരുന്നു. അവിടെ അടുത്ത് ഒരു സ്ഥലത്ത് അവര്‍ ഉപയോഗിച്ചിരുന്ന വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി മൗറിത്താനിയായിലെ സ്പാനീഷ് സ്ഥാപനപതി പറയുന്നു. ബന്ദികര്‍ത്താക്കള്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും ആ പ്രദേശത്ത് അഴിഞ്ഞാടുന്ന കൊള്ള സംഘമാണ് അവരെ തട്ടികൊണ്ടുപോയതെന്നാണ് കരുതപ്പെടുക







All the contents on this site are copyrighted ©.