2009-12-01 17:27:23

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പെറുവിന്‍െറ പ്രസിഡന്‍റ് അലന്‍ ഗാര്‍സിയ പെറസിനു് ഒരു കുടിക്കാഴ്ച അനുവദിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ദക്ഷിണമേരിക്കന്‍ രാജ്യമായ പെറുവിന്‍െറ പ്രസിഡന്‍റ് അലന്‍ ഗാര്‍സിയ പെറസിന് തിങ്കളാഴ്ച വത്തിക്കാനില്‍ ഒരു കുടിക്കാഴ്ച അനുവദിച്ചു. അന്താരാഷ്ട്രത്തലത്തില്‍ പ്രാധാന്യമുള്ള പ്രത്യേകിച്ച് ഇരുകുട്ടര്‍ക്കും താല്പര്യമുള്ള വിഷയങ്ങളെ അധികരിച്ച് ഫലപ്രദമായ ചര്‍ച്ചകള്‍ സൗഹൃദപരമായ ആ കുടിക്കാഴ്ചയില്‍ നടന്നു. പെറുവില‍െ പരിതോവസ്ഥകളെ പ്രത്യേകിച്ച് ദാരിദ്യ നിര്‍മ്മാര്‍ജ്ജനം, മനുഷ്യവകാശസംരക്ഷണം, പരിസ്ഥിതിസംരക്ഷണം, സഭാരാഷ്ട്രബന്ധം തുടങ്ങിയവയും അപ്പോള്‍ ചര്‍ച്ചാവിഷയങ്ങളായി. പാപ്പായെ സന്ദര്‍ശിച്ച പ്രസിഡന്‍റ് അലന്‍ ഗാര്‍സിയ പെറസ് വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്താണെ, വിദേശബന്ധക്കാര്യങ്ങക്കായുള്ള വത്തിക്കാന്‍ കാര്യാലയസെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി എന്നിവരുമായും കുടിക്കാഴ്ച നടത്തി. പാപ്പായും, പെറുവിന്‍െറ പ്രസിഡന്‍റ് അലന്‍ ഗാര്‍സിയ പെറസും തമ്മിലുള്ള കുടിക്കാഴ്ചയെ അധികരിച്ച പരിശുദ്ധ സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസിന്‍െറ തിങ്കളാഴ്ചത്തെ ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്.







All the contents on this site are copyrighted ©.