2009-12-01 17:25:23

ആരാണ് ദൈവശാസ്ത്രജ്ഞനെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


ദൈവികരഹസ്യം ഗ്രഹിക്കുന്നതിന് തന്‍െറ സ്വന്തം ബുദ്ധിയെ മാനദണ്ഡമാക്കുവാനുള്ള പ്രല്ലോദനത്തെ പരാജയപ്പെടുത്തുന്നവനാണ് ഒരു യഥാര്‍ത്ഥ ദൈവശാസ്ത്രജ്ഞനെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ അനേകം വിശുദ്ധഗ്രന്ഥ പണ്ഡിതരും, വിശ്വാസത്തിന്‍െറ ഖ്യാതരായ പ്രബോധകരും ഉണ്ടായിട്ടുണ്ട്. അവര്‍ വിശുദ്ധഗ്രന്ഥത്തിന്‍െറയും, രക്ഷാകരചരിത്രത്തിന്‍െറയും ആഴങ്ങളില്‍ ഊളിയിട്ടുയിറങ്ങിയിട്ടുള്ളവരാണ്. എന്നാല്‍ അവരില്‍ പലര്‍ക്കും അതിന്‍െറ രഹസ്യം, കാതല്‍, ക്രിസ്തു ദൈവസുതനാണെന്ന സത്യം ഗ്രഹിക്കുവാന്‍ സാധിച്ചില്ല. അവശ്യം അറിയണ്ടത് അവര്‍ക്കു് അജ്ഞാതമായിരുന്നു. എന്നാല്‍ സഭാചരിത്രത്തില്‍ വിനയമുള്ളവരായിരിക്കുവാനും, സത്യത്തിന്‍െറ ഉള്ളറയിലേയ്ക്ക് കടന്നുചൊല്ലുവാനും കഴിവുണ്ടായിരുന്നവരുടെ ഒരു പട്ടിക തന്നെയുണ്ട്. വിശുദ്ധ ബെര്‍ണ്ണദേത്താ, ലിസ്യുവിലെ വിശുദ്ധ ത്രേസ്യാ, വിശുദ്ധ ബക്കീത്താ, മദര്‍ തെരേസാ, വിശുദ്ധ ജോണ്‍ വിയാന്നി തുടങ്ങിയവര്‍ വിശുദ്ധ ഗ്രന്ഥത്തിന്‍െറ അഗാധങ്ങളില്‍ കടന്നു ചെന്നവരാണ്. അവര്‍ വിജ്ഞാനികളായ എളിയ വ്യക്തികളായിരുന്നു. എന്തുകൊണ്ട് ലോകദൃഷ്ടിയില്‍ വലിയവര്‍ക്ക് ലഭ്യമാകാഞ്ഞ വിജ്ഞാനം എളിയവര്‍ക്ക് കരഗതമായി എന്ന് ചോദിച്ചുകൊണ്ടു പ.പിതാവ് തുടര്‍ന്നു- ആ ചെറിയവരെ വീക്ഷിക്കുമ്പോള്‍ ചെറിയവരായ വിജ്ഞാനികളെന്ന യേശുവിന്‍െറ പ്രസ്താവത്തിന്‍െറ പൊരുള്‍ കുടുതല്‍ വ്യക്തമാകുന്നു. ദമാസ്ക്കസിലേയ്ക്ക് പോയ സാവൂളിന്‍െറ ഹൃദയത്തെ ഉത്ഥിതന്‍ സ്പര്‍ശിച്ചു. വിജ്ഞനായിരുന്നെങ്കിലും അദ്ദേഹം യഥാര്‍ത്ഥത്തില്‍ അന്ധനായിരുന്നു. ശാരീരികമായി അന്ധനാക്കപ്പെട്ടമ്പോള്‍ സാവൂള്‍ യഥാര്‍ത്ഥത്തില്‍ കാഴ്ചയുള്ളവനായി. മനുഷ്യദൃഷ്ട്യാ വലിയവനായിരുന്ന അദ്ദേഹം ചെറിയവനായി, വിനീതനായി. അപ്പോള്‍ മാനവവിജ്ഞാനത്തെ ഉല്ലംഘിക്കുന്ന ദൈവത്തിന്‍െറ വിജ്ഞാനം ഗ്രഹിക്കുവാന്‍ സാവൂള്‍ കഴിവുറ്റവനായി. സ്വയം ചെറുതാകുന്നവന്‍ സത്യത്തിലെത്തിചേരും. അപ്പോള്‍ അവന്‍െറ യുക്തി അതിന്‍റേതായ എല്ലാ സാധ്യതകളാലും സമ്പന്നമാക്കപ്പെടും. അങ്ങനെ അത് വികസിതമാകുകയും, ശ്രേഷ്ഠമാകുകയും ചെയ്യും. തിങ്കളാഴ്ച വത്തിക്കാനില്‍ ആരംഭിച്ച അന്താരാഷ്ട്രദൈവവിജ്ഞാനീയ കമ്മീഷന്‍െറ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നവരോടെത്ത് ചെവ്വാഴ്ച വത്തിക്കാനിലെ പേപ്പല്‍ഭവനത്തില്‍ ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു പാപ്പാ.







All the contents on this site are copyrighted ©.