2009-11-25 18:33:11

പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികള്‍ ഈസ്താംബൂളില്‍ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ സംബന്ധിക്കും


25 നവംമ്പര്‍ 2009
ഈസ്താംബൂളില്‍ നവംമ്പര്‍ 30ന് നടക്കുവാന്‍ പോകുന്ന എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസ് സഭയുടെ മദ്ധ്യസ്ഥനായ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികള്‍ പങ്കെടുക്കും. ക്രൈസ്തവ ഐക്യകാര്യങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍, സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ബ്രയണ്‍ ഫെയ്റേല്‍, ഫാദര്‍ ആന്ത്രയാ പള്‍മിയേരി, വാള്‍ദ്മീര്‍ കെയരോളി എന്നിവരാണ് പ്രതിനിധിസംഘത്തിലെ അംഗങ്ങള്‍. തുര്‍ക്കിയിലുള്ള
വത്തിക്കാന്‍റെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ലൂസി ബേല്ലോയും നവംമ്പര്‍ 30ന് നടക്കുന്ന ആഘോഷങ്ങളില്‍ പ്രതിനിധി സംഘത്തോടൊപ്പം പങ്കുചേരും.

ക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരുളും, ആദ്യം വിളിച്ചവന്‍ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള അന്ത്രയോസ്, കിഴക്കന്‍ രാജ്യങ്ങളില്‍ സുവിശേഷം പ്രഘോഷിച്ചെന്നും, ഈസ്താംബൂളില്‍ കൊല്ലപ്പെട്ടെന്നുമാണ് ചരിത്രം. അപ്പസ്തോലന്‍റെ തിരുശേഷിപ്പുകള്‍ ഈസ്താംബൂളിലെ ഫാനാര്‍ കത്തീദ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എല്ലാവര്‍ഷവും നവംമ്പര്‍ 30ന് ആഗോള കത്തോലിക്കാ സഭയും അപ്പസ്തോലന്‍റെ അനുസ്മരണം കൊണ്ടാടുന്നു.
തിരുനാളിനുശേഷം പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികള്‍ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസ് സഭയുടെ പ്രതിനിധികളുമായി ഡിസംബര്‍ ഒന്നാം തിയതി ഇരുപക്ഷ-സൗഹൃദ സംഭാഷണം നടത്തുന്നതാണ്. ഈസ്താംബൂള്‍ 2010ലെ യൂറോപ്പിന്‍റെ സംയുക്ത സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിക്കപ്പ‍െടുകയും UNESCOയുടെ സാംസ്കാരിക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുള്ളത് ശ്രദ്ധേയമാണ്.







All the contents on this site are copyrighted ©.