2009-11-25 19:07:43

എയിഡ്സ് (AIDS) രോഗത്തില്‍നിന്നും
കുട്ടികളെ പ്രത്യേകമായി പരിരക്ഷിക്കണം
– കര്‍ദ്ദിനാള്‍ ഓസ്ക്കര്‍


25 നവംമ്പര്‍ 2009
ഡിസംമ്പര്‍ ഒന്നാം തിയതി ലോക എയിഡ്സ് ദിനമായി (World Aids Day) ആചരിക്കപ്പെടുമ്പോള്‍ കുട്ടികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കാര്ത്താസ് ഇന്‍റെര്‍നാഷണലിന്‍റെ (Caritas International) പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ റോഡ്രീക്സ് മര്‍ദ്യാഗോ പറഞ്ഞു. ആഗോള രോഗാവസ്ഥയും മനുഷ്യാവകാശവും, എന്ന വിഷയുമായി എയിഡ്സ്-ദിനം ആചരിക്കപ്പെടുമ്പോള്‍ രോഗത്തിന് എളുപ്പത്തില്‍ ഇരയാകുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിരക്ഷണവും പരിഗണനയും നല്‍കണമെന്ന് കര്‍ദ്ദിനാള്‍ ഓസ്കര്‍ റോമില്‍ പറയുകയുണ്ടായി. എയിഡ്സ് രോഗം വളരെ വ്യാപിച്ചിരിക്കുന്ന ഒരു രാജ്യത്തു ജനിച്ചതുകൊണ്ടോ, ആവശ്യമായ വൈദ്യസഹായം ലഭിക്കാത്തതുകൊണ്ടോ ഒരു കുഞ്ഞും വേദനിക്കുവാന്‍ ഇടയാവരുതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. കുട്ടികള്‍ വളര്‍ന്ന് പ്രായപൂര്‍ത്തിയിലെത്തുന്നു. അതുകൊണ്ട്, കുട്ടികള്‍ക്ക് ആരംഭഘട്ടത്തില്‍തന്നെ ചികിത്സ പ്രഥമമായും ലഭ്യമാക്കേണ്ടതാണെന്ന് അദ്ദേഹം വിവരിച്ചു പറഞ്ഞു.
വേണ്ടതായ ചികിത്സ ലഭ്യമാകാതെ രണ്ടാം ജന്മദിനം എത്തും മുന്‍പേ ധാരാളം കുഞ്ഞുങ്ങള്‍ ദരിദ്രരാജ്യങ്ങളില്‍ രോഗത്തിനിരയാകുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.







All the contents on this site are copyrighted ©.