2009-11-19 17:13:04

സുവിശേഷവല്‍ക്കരണം മനുഷ്യവ്യക്തികളെ കേന്ദ്രീകരിച്ചായിരിക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് റോബര്‍ട്ട് സാറാ


സഭയുടെ മുഖ്യദൗത്യം മനുഷ്യനെ സംബന്ധിച്ചതാകയാല്‍ സുവിശേഷവല്‍ക്കരണപ്രവര്‍ത്തനത്തില്‍ മനുഷ്യകേന്ദീകൃതപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രധാനസ്ഥാനമേകണമെന്ന്, ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ സെക്രട്ടറി ആച്ചുബിഷപ്പ് റോബര്‍ട്ട് സാറാ. ബുധനാഴ്ച സമാപിച്ച ആ സംഘത്തിന്‍െറ സമ്പൂര്‍ണ്ണ സമ്മേളനത്തെ അധികരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച ഒരഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് അത് പറഞ്ഞത്. യുവസഭകളും, യുവലോകവും ക്രിസ്തുവിനെ വീണ്ടും കണ്ടത്തേണ്ടിയിരിക്കുന്നു. ഇന്നും പലരും ദൈവത്തെ കുടാതെ ജീവിക്കുവാനാണ് ശ്രമിക്കുക. മനുഷ്യന് ദൈവത്തെ ആവശ്യമുണ്ട്. കാരണം അവിടത്തെ കുടാതെ അവന് ജീവിക്കാനാവില്ല. സുവിശേഷപ്രഘോഷകര്‍ അവര്‍ വൈദികരോ അല്മായരോ വൈദികരോ ആരായാലും ക്രിസ്തുവിന്‍െറ സ്നേഹം മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ ആദ്യം ക്രിസ്തുവിന്‍െറ സ്നേഹിതരാകണം. ചുരുക്കത്തില്‍ ക്രിസ്താനുഭവമുള്ളവര്‍ക്കേ സുവിശേഷം പങ്കു വയ്ക്കാനാവൂ അദ്ദേഹം കുട്ടിചേര്‍ത്തു.



 







All the contents on this site are copyrighted ©.