2009-11-19 17:47:36

വെ‍ളിപാട് സകല ചിന്താധാരകളുടെയും ചാലകശക്തി – മാര്‍പാപ്പ


ക്രിസ്തീയ വെ‍ളിപാടാണ് ഈ ലോകത്ത് സകല ചിന്താധാരകള്‍ക്കും പ്രവൃത്തിപഥങ്ങള്‍ക്കും ആധാരവും മാനദണ്ഡവുമായി നില്ക്കുന്ന ചാലകശക്തിയ‍െന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ കത്തോലിക്കാ യൂണിവേഴ്സിറ്റി പ്രതിനിധികളോട്.

19 നവംമ്പര്‍ 2009
ദൈവം വെളിപ്പെടുത്തുന്ന സത്യങ്ങള്‍ ആഴമായി ഗ്രഹിക്കുന്നതിന് ദൈവശാസ്ത്രത്തിന്‍റെ വിവിധ തലങ്ങളില്‍ ആഴമായ പഠനം നടത്തേണ്ടത് കത്തോലിക്കാ യൂണിവേര്‍സിററികളുടെ കടമയാണെന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ പ്രസ്താവിച്ചു.
പൊന്തിഫിക്കല്‍ റോമന്‍ യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും, കത്തോലിക്കാ യൂണിവേഴ്സിറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍റെ പൊതുഅസംബ്ളിയുടെ പ്രതിനിധികള‍േയും വത്തിക്കാനിലെ പോപ്പ് ആറാമന്‍ ഹാളില്‍ വ്യാഴാഴ്ച രാവിലെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

ദൈവദാസന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പുറപ്പെടുവിച്ച അപ്പസ്തോലിക പ്രബോധനം, Sapientia Christiana യുടെ
30-ാ വാര്‍ഷികത്തിന്‍റെയും, കത്തോലിക്കാ യൂണിവേഴ്സിറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍റെ 60-ാ വര്‍ഷികത്തിന്‍റെയും സംയുക്ത അവസരം എടുത്തുകൊണ്ടാണ് റോമില്‍ കത്തോലിക്കാ യൂണിവേഴ്സിറ്റികളുടെ പ്രതിനിധിസമ്മേളനം നടക്കുന്നത്.
ലോകത്തില്‍ പൊതുവെയും ആഗോളസഭയിലും, കത്തോലിക്കാ യൂണിവേഴ്സിറ്റികള്‍ക്കും വിദ്യാപീഠങ്ങള്‍ക്കുമുള്ള പകരംവയ്ക്കാനാവാത്ത സ്ഥാനത്തെക്കുറിച്ചും പങ്കിനെക്കുറിച്ചും, എല്ലാവരെയും ഓര്‍പ്പിക്കുവാനുള്ള നല്ലൊരവസരമാണ് ഈ സമ്മേളനമെന്ന് മാര്‍പാപ്പ പറഞ്ഞു. Sapientia Christiana എന്ന അപ്പസ്തോലിക പ്രബോധനം ആദ്യന്തം ഊന്നിപ്പറയുന്നതുപോലെ, ക്രിസ്തീയ വെ‍ളിപാടാണ് ഈ ലോകത്ത് സകല ചിന്താധാരകള്‍ക്കും പ്രവൃത്തിപഥങ്ങള്‍ക്കും ആധാരവും മാനദണ്ഡവുമായി നില്ക്കുന്ന ചാലകശക്തിയ‍െന്നും, വിശ്വാസവും സംസ്കാരവും തമ്മിലുള്ള അന്തരം മറികടന്ന് സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ നാം സമര്‍പ്പിതരാവണമെന്നും പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.