2009-11-18 16:58:23

ബുറൂന്തിയുടെ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


18 നവംമ്പര്‍ 2009
ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുമായി ബുറൂന്തിയുടെ പ്രസിഡന്‍റ്
പിയ‍േര്‍ നരുണ്‍സീസാ ച‍െവ്വാഴ്ച ഒരു കൂടിക്കാഴ്ച നടത്തി.

ഭദ്രതയുള്ള ഒരു സമൂഹവും, ജനക്ഷേമവും വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ സംവാദവും, മനുഷ്യാന്തസ്സിനോടുള്ള ആദരവും തദവസരത്തില്‍
ചര്‍ച്ചാ വിഷയമായി. ബുറൂന്തിയുടെ ആത്മീയവും വിദ്യാഭ്യാസപരവും, സാമൂഹ്യവും മാനുഷികവുമായ ആവശ്യങ്ങളില്‍ സഭയുടെ തുടര്‍ന്നുള്ള സഹായം മാര്‍പാപ്പാ വാഗ്ദാനംചെയ്തു. അതോടൊപ്പം ആ രാജ്യത്ത് സഭയ്ക്കുള്ള നൈയ്യാമിക അന്തസ്സും പ്രവര്‍ത്തനങ്ങളും സ്പഷ്ടമാക്കുന്ന ഒരു അടിസ്ഥാന കരാരിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. പരിശുദ്ധ പിതാവ് തന്‍റെ അപ്പസ്തോലിക അരമനയില്‍ പിയേര്‍ നരുണ്സീസായെ സ്വീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വത്തിക്കാന്‍റെ വിദേശ കാര്യലയങ്ങള്‍ക്കുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി എന്നിവരേയും സന്ദര്‍ശിച്ചു.







All the contents on this site are copyrighted ©.