2009-11-16 18:33:19

പുനഃരൈക്ക്യത്തിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു
Anglicanorum Coetibus


 15 നവംമ്പര്‍ 2009
ക്രൈസ്തവൈക്ക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ വിളിച്ചുകൂട്ടുന്ന ക്രിസ്തീയ ഐക്യം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള സംവാദത്തില്‍ ആംഗ്ളിക്കന്‍ സഭാതലവന്‍ കാന്‍റെര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് പങ്കെടുക്കും.
പുനരൈക്യ പ്രസ്ഥാനങ്ങള്‍ക്ക് കത്തോലിക്കാ സഭയില്‍ മുന്‍കൈയെ
ടുത്ത നെതര്‍ലാന്‍‍റിലെ മുന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോണ്‍ വില്ലി ബ്രാന്‍റിന്‍റെ ജന്മശദാബ്ദി ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ആഘോഷിച്ചുകൊണ്ടാണ് ഈ ചര്‍ച്ച 19-ാ തിയതി റോലുള്ള ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍
നടക്കുന്നതെന്നും, ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പാ പുറപ്പെടുവിച്ച Anglicanorum Coetibus എന്ന പ്രമാണരേഖയെ ആധാരമാക്കിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക, എന്നും കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ വെളിപ്പെടുത്തി.

റോമന്‍ കൂരിയായിലെ അംഗങ്ങളുമായി കാണുന്ന ആര്‍ച്ചുബിഷപ്പ് റോവന്‍ നവംമ്പര്‍ 21ന് മാര്‍പാപ്പയുമായും കൂടുക്കായ്ച നടത്തും. കത്തോലിക്കാ സഭയ്ക്കും ബനഡിക്ട് 16ാമന്‍ പാപ്പായ്ക്കും ഏറെ പ്രിയങ്കരമായ സഭൈക്യ സംവാദത്തിന്‍റെ പുതിയൊരു സരണി തുറക്കുവാന്‍ ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നും ആദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.
15 നൂറ്റാണ്ടുകളുടെ പൊതുചരിത്രമുള്ള ഇരുസഭകളും തമ്മില്‍ ഐക്യപ്പെടുന്നതിന്, ആംഗ്ളിക്കന്‍ സഭയിലെ ചില ചേരികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയല്ലാതെ, മറ്റു യാതൊരു തടസ്സവുമില്ലെന്ന് കാന്‍റെര്‍ബറിയുടെ ആര്‍ച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു.

കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസിന്‍റെ സാന്നിദ്ധ്യത്തില്‍ വത്തിക്കാന്‍റെ ഔദ്യോഗിക ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്ക് നവംമ്പര്‍ 15-ാ തിയതി നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.







All the contents on this site are copyrighted ©.