2009-11-13 15:28:26

ഗോട്ടിമലയില്‍ ബന്ദിയാക്കപ്പെട്ട വൈദികന്‍ മരിച്ച നിലയില്‍


കഴിഞ്ഞ വാരാന്ത്യത്തില്‍ ഗോട്ടിമലയില്‍ കാണാതായ ഫ്രന്‍സിസ്ക്കന്‍ സമൂഹാംഗമായ ഫാദര്‍ മിഗ്വേല്‍ ഏയിഞ്ചല്‍ ഹെര്‍നാണ്ടസിനെ മരിച്ച നിലയില്‍ ചെവ്വാഴ്ച കണ്ടെത്തി. ഒക്ടേപെക്വേ എന്ന സ്ഥലത്തെ ഇടവകവികാരിയായിരുന്നു അദ്ദേഹം . ഒക്ടേപെക്വേയില്‍ നിന്ന് കീക്വിമുള എന്ന സ്ഥലത്തേയ്ക്ക് പോകവെ അദ്ദേഹം ബന്ദിയാക്കപ്പെടുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുക. 45 വയസ്സു പ്രായമുള്ള അദ്ദേഹത്തിന്‍െറ മൃതുദേഹം എസ്ക്വിപുലാസ് പട്ടണത്തിലെ ഒരു ഹോട്ടലിലാണ് കണ്ടെത്തിയത്. ഫാദര്‍ മിഗ്വേല്‍ ഏയിഞ്ചല്‍ ഹെര്‍നാണ്ടസ് ഒക്ടോപെക്വേയില്‍ നാലു വര്‍ഷം വികാരിയായി സേവനനുഷ്ഠിച്ചിട്ടുണ്ട്. തന്‍െറ സഹോദരന്‍െറ കൊലപാതകം അന്വേഷണവിധേയമാക്കാന്‍ അദ്ദേഹത്തിന്‍െറ സഹോദരന്‍ ഫാദര്‍ ഹൂവാന്‍ പാബ്ലോ ലോബോസ് പ്രാദേശിക റേഡിയോയില്‍ സംസാരിക്കവെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.ലത്തീന്‍ അമേരിക്കയില്‍ മിഷ്യനറിമാര്‍ക്കും, സന്ന്യസ്തര്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ അടുത്തയിട വര്‍ദ്ധിച്ചുവരുന്ന ഒരു പ്രതിഭാസമാണ് കാണുക.







All the contents on this site are copyrighted ©.