2009-11-12 16:21:46

ഫിലിപ്പീന്‍സില്‍ തട്ടികൊണ്ടു പോകപ്പെട്ട ഫാദര്‍ മൈക്കല്‍ സിന്നോട്ട് വ്യാഴാഴ്ച വിമോചിതനായി.


ഫിലിപ്പീന്‍സില്‍ ഒരു മാസം മുന്‍പ് തട്ടികൊണ്ടു പോകപ്പെട്ട FR: MICHAEL SINNOT വ്യാഴാഴ്ച രാവിലെ നിരുപാധികം വിമോചിതനായി. ഒക്ടോബര്‍ പതിനെന്നാം തീയതിയാണ് അയര്‍ലണ്ടുകാരനായ അദ്ദേഹം MINDANAO ദ്വീപിലെ PAGADIAN എന്ന സ്ഥലത്ത് വച്ച് ബന്ദിയാക്കപ്പെട്ടത് .തന്‍െറ ബന്ദികളോട് തനിക്ക് യാതൊരു നീരസവും ഇല്ലെന്നും ,അവര്‍ തന്നോട് വളരെ നന്നായി വര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവര്‍ അവരുടെ പ്രത്യയശാസ്ത്രത്തെ പറ്റി എന്നോട് സംസാരിച്ചു. എന്നെ ബന്ദിയാക്കിയത് മുസ്ളിങ്ങളുടെ ഭീകരസംഘടനയല്ല. മറിച്ച് നടോടികളാണ് അദ്ദേഹം കുട്ടുചേര്‍ത്തു. . Fr.Sinnot ന്‍െറ വിമോചനത്തിനു് ബന്ദികര്‍ത്താക്കള്‍ 20 ലക്ഷം ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെടുകയുണ്ടായി. അത് നല്‍കില്ലെന്ന് ഫിലിപ്പീന്‍സിന്‍െറയും, അയര്‍ലണ്ടിന്‍െറയും സര്‍ക്കാരുകളും സഭയും വ്യക്തമാക്കി. അതിനെ തുടര്‍ന്ന് ബന്ദികര്‍ത്താക്കള്‍ അദ്ദേഹത്തെ നിരുപാധികം വിമോചിപ്പിക്കുകയായിരുന്നു.







All the contents on this site are copyrighted ©.