2009-11-12 17:14:47

ഗര്‍ഭച്ഛിദ്രത്തിന് സാമ്പത്തികസഹായം നല്‍കുന്നത് തടയുവാനുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ ജനപ്രതിനിധിസഭാതീരുമാനത്തെ കത്തോലിക്കാസഭ സ്വാഗതം ചെയ്യുന്നു.


അമേരിക്കന്‍ ഐക്യനാടുകളിലെ ആരോഗ്യസംരക്ഷണ നയ നവീകരണത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് പണം നല്‍കുന്നത് തടയുവാനുള്ള ജനപ്രതിനിധി സഭയുടെ തീരുമാനത്തെ, അവിടത്തെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് സ്വാഗതം ചെയ്യുന്നു. ജനപ്രതിനിധി സഭയെടുത്ത ആ തീരുമാനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് സഭയുടെ ആ തീരുമാനത്തിലെ സന്തുഷ്ടി പ്രകടിപ്പിച്ചത്.
പാവപ്പെട്ടവരെയും വളരെ ദുര്‍ബലമായ ജീവിതമേഖകളിലുള്ളവരെയും പരിഗണിച്ചുകൊണ്ടുള്ള ധനസഹായ പദ്ധതികള്‍ മനുഷ്യമനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തെയും ധാര്‍മ്മികതയെയും മാനിക്കുന്നതായിരിക്കണമെന്ന് ഷിക്കാഗോയുടെ ആര്‍ച്ചുബിഷപ്പുകൂടിയായ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്
ജോര്‍ജ്ജ് പ്രസ്താവനയില്‍ പറഞ്ഞു. ആരോഗ്യസംരക്ഷണ നവീകരണപരിപാടി ഗര്‍ഭച്ഛിദ്രം വ്യാപകമാക്കന്നതിനായുള്ള ഒരു ഉപാധിയായി മാറ്റുകയില്ലെന്ന് പ്രസിഡന്‍റ് ഒബാമ പാര്‍ലമെന്‍റിനോടും, രാഷ്ട്രത്തോടും നടത്തിയ വാഗ്ദാനത്തെ ആ തീരുമാനത്തിലൂടെ ജനപ്രതിനിധിസഭ ആദരിക്കുകയായിരുന്നു. ചര്‍ച്ചയ്ക്കായി ആ തീരുമാനം സെനറ്റിലേയ്ക്ക് വിടുന്ന വേളയില്‍ പാവപ്പെട്ടവരെയും, വേധ്യരായവരെയും, അജാതശിശുക്കളെയെയും, മരണാസന്നരെയെയും സ്പര്‍ശിക്കുന്ന അതിലെ പല കാര്യങ്ങളെ പറ്റിയും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്, അദ്ദേഹം പ്രസ്താവനയില്‍ തുടര്‍ന്നു പറയുന്നു.







All the contents on this site are copyrighted ©.