2009-11-12 16:06:21

എല്ലാ തൊഴിലുകളും വിദ്യാഭ്യാസകാലത്ത് സ്വാംശീകരിച്ചിട്ടുള്ള മൂല്യങ്ങള്‍ക്ക് സാക്ഷൃമേകുവാനും അവ പ്രവര്‍ത്തിപഥത്തിലാക്കുവാനുമുള്ള അവസരമായി ഭവിക്കുകയാണെന്ന്, ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ


എല്ലാ തൊഴിലുകളും വിദ്യാഭ്യാസകാലത്ത് സ്വാംശീകരിച്ചിട്ടുള്ള മൂല്യങ്ങള്‍ക്ക് സാക്ഷൃമേകുവാനും അവ പ്രവര്‍ത്തിപഥത്തിലാക്കുവാനുമുള്ള അവസരമായി ഭവിക്കുകയാണെന്ന്, ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ.
റോമിലെ LUMSA എന്ന പേരില്‍ അറിയപ്പെടുന്ന Libera Universita Maria Santissima Assunta എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ 70-ം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച്, അവിടത്തെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വ്യാഴാഴ്ച വത്തിക്കാനിലെ പൗലോസ് ആറാമന്‍ ശാലയില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. ആ യൂണിവേഴ്സിറ്റി ഒരു സവിശേഷ അനന്യതയോടെയാണ് രൂപംകൊണ്ടതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പരിശുദ്ധ പിതാവ് തുടര്‍ന്നു - ആനുകാലിക പരിവര്‍ത്തനങ്ങളുടെ സ്വഭാവം പരിഗണിക്കുമ്പോള്‍ മൂല്യങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടതിന്‍റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നു. ഇന്നത്തെ സങ്കീര്‍ണ്ണമായ സമൂഹിക സാംസ്കാരിക പരിതസ്ഥിതിയില്‍‍ ക്രൈസ്തവ ചൈതന്യത്താല്‍ പ്രചോദിതമായി പ്രവര്‍ത്തിക്കു
വാന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റികള്‍ പ്രത്യേകമാം വിധം വിളിക്കപ്പെടുകയാണ്. വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണവും സമഗ്രവും ആയ വളര്‍ച്ചയ്ക്കായി ധാര്‍മ്മികതയില്‍ ആധാരമാക്കപ്പെട്ടതും, വിശ്വാസവും സംസ്കാരവും തമ്മിലും, ശാസ്ത്രവും വിജ്ഞാനവും തമ്മിലും ഉള്ള ഭാവാത്മക ഏകീകരണം വികസിപ്പിച്ചുകൊണ്ടു ഉള്ളതുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളായിരിക്കണം കത്തോലിക്കാ യൂണിവേഴ്സിറ്റിയുടേത്.. ഇത് അദ്ധ്യാപകര്‍ക്ക് ഒരു വന്‍ വെല്ലുവിളിയും വലിയ ഒരു ബാദ്ധ്യതയും ആണ്. കഴിവുറ്റവരായ അധികൃത അദ്ധ്യാപകര്‍ക്ക് മാത്രമേ ആ വെല്ലുവിളികളെ ക്രിയാത്മകമായി അഭിമുഖീകരിക്കാനാവൂ. വളരെയധികം ഭിന്നിപ്പിക്കപ്പെട്ടതും, ആപേക്ഷികസിദ്ധാന്തത്താല്‍ വികലവും ആയ സമൂഹത്തില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ജാഗ്രതയുള്ളവരായിരിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ അവരോടായി പറഞ്ഞു. സത്യത്തിലേയ്ക്ക് മനസ്സുകളെ സദാ തുറക്കുക. സമഗ്രവികസനം സാധിക്കുന്നതിനും, സത്യവും നന്മയും അന്വേഷിക്കുന്നതിനും സദാ ഉണര്‍വ്വുള്ളവരായിരിക്കുക.







All the contents on this site are copyrighted ©.