2009-11-11 08:10:34

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുക ക്രൈസ്തവര്‍ക്ക് ഒരു വെല്ലുവിളിയു ഒപ്പം ഒരു അവസരവുമെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ.


ക്രൈസ്തവര്‍ക്ക് കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയെന്നത് ഒരു വെല്ലുവിളിയും ഒപ്പം അജപാലനപരവും, പ്രേഷിതപരവും ആയ ഒരു വിലപ്പെട്ട അവസരവും കുടിയാണെന്ന് വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ. പ്രവാസികളുടെയും അഭയാര്‍ത്ഥികളുടെയും അജപാലനത്തെ അധികരിച്ച ആറാം ലോകസമ്മേളനത്തിന്‍െറ പ്രോദ്ഘാടനവേളയിലെ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച കര്‍ദ്ദിനാള്‍ സുവിശേഷപ്രഭാഷണം നടത്തവെയാണ് അത് പറഞ്ഞത്. കത്തോലിക്കാസഭ പ്രവാസികളുടെയും, അഭയാര്‍ത്ഥികളുടെയും ചാരെയാണെന്ന് പ്രസ്താവിച്ച കര്‍ദ്ദിനാള്‍ അവള്‍ അവരുടെ കാര്യങ്ങളില്‍ അങ്ങേയറ്റം ഔല്‍സുക്യവതിയാണെന്നും, അവരുടെ അജപാലനബന്ധിയായ ആറാം ലോകസമ്മേളനം അതിന്‍െറ വാചാലസാക്ഷൃമാണെന്നും പറഞ്ഞു. തങ്ങളുടെ കര്‍ത്താവും, ഗുരുനാഥനും, വിധിയാളനുമായ യേശു ക്രിസ്തു തന്‍െറ ഏറ്റം ചെറിയവരായ പാവപ്പെട്ടവര്‍ക്ക് ചെയ്തതും നിരാകരിച്ചതുമായവ തനിക്ക് തന്നെ ചെയ്തതും നിരാകരിച്ചതും ആയിട്ടായിരിക്കും പരിഗണിക്കുന്നതെന്നും, അതിന്‍െറ അടിസ്ഥാനത്തിലായിരിക്കും വിധി നടത്തുന്നതെന്നും ക്രൈസ്തവര്‍ വിസ്മരിക്കരുതെന്ന് കര്‍ദ്ദിനാള്‍ അനുസ്മരിപ്പിച്ചു. പ്രവാസികളുടെയും യാത്രികരുടെയും അജപാലനക്കാര്യങ്ങള്‍ക്കായിട്ടുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ആരംഭിച്ച ആ ലോകസമ്മേളനം വ്യാഴാഴ്ച വരെ നീളും.







All the contents on this site are copyrighted ©.