2009-11-10 17:32:48

 ആര്‍ച്ചുബിഷപ്പ് ഫെലിക്സ് ആന്‍റണി മച്ചാദോ വാസൈ രുപതയുടെ നവമെത്രാന്‍.


മഹാരാഷ്ട്രാസംസ്ഥാനത്തെ വാസൈ രുപതയുടെ നവസാരഥിയായി ആര്‍ച്ചുബിഷപ്പ് ഫെലിക്സ് ആന്‍റണി മച്ചാദോയെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ നിയമിച്ചു. അതിനെ അധികരിച്ച പാപ്പായുടെ കല്പന ചെവ്വാഴ്ചയാണ് പ്രസിദ്ധീകൃതമായത്. .വാസൈ രുപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് തോമസ് ദബ്രെ ഈ വര്‍ഷം ഏപ്രില്‍ നാലാം തീയതി പൂനാ രുപതാസാരഥിയായി സ്ഥലം മാറ്റപ്പെട്ടു. ആ ഒഴിവിലാണ് 2008 മാര്‍ച്ചു എട്ടു മുതല്‍ നാസിക്ക് രുപതാദ്ധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് ഫെലിക്സ് ആന്‍റണി മച്ചാദോ നിയമിക്കപ്പെട്ടിരിക്കുക. 1948 ജൂണ്‍ ആറാം തീയതി അവിഭക്ത ബോംബെ അതിരുപതയിലെ റെമെഡിയിലാണ് ആണ് അദ്ദേഹത്തിന്‍െറ ജനനം. 1976 ഒക്ടോബര്‍ മുപ്പതാം തീയതി അദ്ദേഹം വൈദികനായി അഭിഷിക്തനായി. 1998 ല്‍ ബോംബെ അതിരുപത വിഭജിച്ച് വാസൈ രുപത സ്ഥാപിതമായപ്പോള്‍ അദ്ദേഹം പുതിയ രുപതയിലേയ്ക്ക് മാറി. 2000 മുതല്‍ അദ്ദേഹം മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ ഉപകാര്യദര്‍ശിയായിരുന്നു. അദ്ദേഹത്തെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ 2008 ജനുവരി പതിനാറാം തീയതി നാസിക്ക് രുപതയുടെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ നിസ്തുലസേവനങ്ങള്‍ പരിഗണിച്ച് മോണ്‍സിഞ്ഞോര്‍ മച്ചാദോയ്ക്ക് ആര്‍ച്ചുബിഷപ്പ് പദവി നല്‍കികൊണ്ടായിരുന്നു ആ നിയമനം. 2008 മാര്‍ച്ചു എട്ടാം തീയതിയായിരുന്നു അദേദഹത്തിന്‍െറ മെത്രാഭിഷേകം.







All the contents on this site are copyrighted ©.