2009-11-09 17:23:31

കത്തോലിക്കാ സഭയുമായുള്ള ആംഗ്ളിക്കന്‍ സഭയുടെ
പുനരൈക്യ സംബന്ധിയായ കോണ്‍സ്റ്റിട്യൂഷന്‍ വത്തിക്കാന്‍ പുറത്തിറക്കി


 കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടുവാനുള്ള വിവിധ ആഗ്ളിക്കന്‍ സഭാതലവന്മാരുടെയും സമൂഹങ്ങളുടെയും അടുത്തകാലത്തുണ്ടായ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ മാനിച്ചു കൊണ്ടാണ് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പാ
ആഗ്ളിക്കനോരും ചേത്തിബൂസ് Anglicanorum Coetibus എന്ന അപ്പസ്തോലിക കോണ്‍സ്റ്റിട്യൂഷന്‍ പുറപ്പ‍െടുവിച്ചത്.

നവംമ്പര്‍ നാലാം തിയതി വിശുദ്ധ ചാള്‍സ് ബൊറെമേയോയുടെ തിരുനാളില്‍ പാപ്പാ കൈയ്യൊപ്പിട്ട് അംഗീകരിച്ച കോണ്‍സ്റ്റിട്യൂഷന്‍, വത്തിക്കാന്‍റെ വിശ്വാസ സിദ്ധാന്ത സംഘം, Congregation for the Doctrine of Faith തയ്യാറാക്കിയ അതിന്‍റെ അനുപൂരക നിയമങ്ങളോടു ചേര്‍ത്താണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ആംഗ്ളിക്കന്‍ സഭയുടെ ആത്മീയവും ആരാധനക്രമപരവുമായ പൈതൃകവും തനിമയും നിലനിര്‍ത്തിക്കൊണ്ടുതന്നെ കത്തലിക്കാസഭയുടെ കാനോനിക ചട്ടങ്ങള്‍ക്കനുസൃതമായിട്ടുള്ള ഒരു പുനരൈക്യ സംവിധാനമാണിതെന്ന് വത്തിക്കാന്‍ വിശ്വാസ സിദ്ധാന്ത സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ വില്യം ലെവാദെ പറയുകയുണ്ടായി. കത്തോലിക്കാ സഭയുമായി ഒരു സമ്പൂണ്ണപൂനരൈക്യത്തിന് ആഗ്രഹിക്കുന്ന ഇതര ക്രിസ്തീയ സമൂഹങ്ങള്‍ക്കും ഈ അപ്പസ്തോലിക കോണ്‍സ്റ്റിട്യൂഷന്‍ ഒരു നവമായ ഐക്യത്തിന്‍റെ പാതയൊരുക്കുകയാണെന്ന്, കര്‍ദ്ദിനാള്‍ ലെവാദെ പ്രത്യശപ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.