2009-11-08 12:03:31

ഗവേഷണത്തില്‍ പ്രമാദങ്ങളെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്ന് കര്‍ദ്ദിനാള്‍ ജോവാന്നി ലയോളോ


ഗവേഷണത്തില്‍ സത്യത്തെ ഭയപ്പെടണ്ട ആവശ്യമില്ല. പ്രമാദങ്ങളെ മാത്രം ഭയപ്പെട്ടാല്‍ മതി, കര്‍ദ്ദിനാള്‍ ജോവാന്നി ലയോളോ. പൊന്തിഫിക്കല്‍ ശാസ്ത്രഅക്കാദമിയുടെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ വെള്ളിയാഴ്ച ആരംഭിച്ച ഖഗോളജീവശാസ്ത്രപഠനവാരത്തില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്തുകൊണ്ടുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് വത്തിക്കാന്‍ സംസ്ഥാനത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ പ്രസിഡന്‍റായ അദ്ദേഹം അത് പറഞ്ഞത്. ഭാവത്മകമായ ഫലങ്ങളിലേയ്ക്ക് എപ്പോഴും നയിക്കാത്ത പാതയിലൂടെ സഞ്ചരിക്കുവാനും ശാസ്ത്രജ്ഞന്മാര്‍ അനുവദിക്കപ്പെടണം. അല്ലെങ്കില്‍ അത് ഗവേഷണമായിരിക്കില്ല. ഗവേഷണവേളയിലെ തെറ്റുകള്‍ ഒരിക്കലും വൃഥാവിലാകയില്ല. കാരണം ശാസ്ത്രീയരീതികളാല്‍ അവ നയിക്കപ്പെടുന്നതിനാല്‍ ഇതരപാതകള്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാന്‍ അത് നമ്മെ സഹായിക്കും. അങ്ങനെയാണ് ശാസ്ത്രങ്ങള്‍ പുരോഗമിക്കുന്നത്. പുതിയ അറിവിലേയ്ക്ക് അത് മാനവകുലത്തെ തുറക്കുന്നതിനാല്‍ മനുഷ്യനെന്ന നിലയിലെ മനുഷ്യന്‍െറ സാക്ഷാല്‍ക്കാരത്തിന് അത് വലിയ സംഭാവനയേകും. ഖഗോളജീവശാസ്ത്രം ഒരു നവവിഷയമാണ്. അതെസമയം വളരെ അഗാധവും ആകര്‍ഷണീയവും ആണത്. വിപുലമായ ബഹുമുഖശിക്ഷണപരിവേഷമുള്ള ഒരു സുപ്രധാനതലമായി അതിനെ വിശേഷിപ്പിക്കാനാവും അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.