2009-11-06 16:49:18

പോപ്പ് ബെനഡിക്ട് പതിനാറാമനും കലാകാരാന്മാരും ആയുള്ള കുടിക്കാഴ്ച നവംബര്‍ 21നു്


 
പോപ്പ് ബെനഡിക്ട് പതിനാറാമനും കലാകാരന്മാരും തമ്മിലുള്ള ഈ മാസം ഇരുപത്തിയെന്നാം തീയതിയിലെ കുടിക്കാഴ്ചയെ അധികരിച്ച് നവംബര്‍ അഞ്ചാം തീയതി വ്യാഴാഴ്ച പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസില്‍ ഒരു വാര്‍ത്താസമ്മേളനം നടന്നു. സംസ്ക്കാരികക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറയും, സഭയുടെ സാംസ്ക്കാരികപൈതൃകത്തിനായുള്ള കൗണ്‍സിലിന്‍െറയും പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ജാന്‍ഫ്രാങ്കോ റവാസിയും, വത്തിക്കാന്‍ മ്യൂസിയത്തിന്‍െറ ഡയറക്ടര്‍ അന്തോണിയോ പാവുലൂച്ചിയും ആ കുടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരിച്ചു. സിസ്റ്റയിന്‍ കപ്പേളയിലെ മൈക്കള്‍ ആഞ്ചലോ വരച്ച ചുവര്‍ചിത്രങ്ങളുടെ താഴെ നടക്കുന്ന ആ കുടിക്കാഴ്ചയില്‍ ചിത്രകാരന്മാരും, ശില്പകലാകാരന്മാരും, വാസ്തുശില്പികളും ,നടീനടന്മാരും, നര്‍ത്തകരും, കഥാകൃത്തുക്കളും, ഗായകരും ആയി 255ലധികം പേര്‍ പങ്കെടുക്കമെന്ന് വെളിപ്പെടുത്തികൊണ്ട് ആര്‍ച്ചുബിഷപ്പ് റവാസി പറഞ്ഞു - ആ സമ്മേളനം, ക്രൈസ്തവചൈതന്യപ്രേരിതരായ കലാകാരന്മാരുടെ പാപ്പായുമായുള്ള ഒരു പൊതുകുടിക്കാഴ്ചയെന്നതിലുപരി വിവിധഘട്ടങ്ങളില്‍ വിത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ അവശ്യം പരിപോഷിപ്പിക്കണ്ട സഭയും കലാലോകവും തമ്മിലുള്ള സംവാദത്തിനായുള്ള ആഗ്രഹത്തിന്‍െറ ഒരവതരണമാണ്. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 1999 ഏപ്രില്‍ നാലാം തീയതി കലാകാരന്മാര്‍ക്കായി നല്‍കിയ കത്തിന്‍െറ പത്താം പ്രസിദ്ധീകരണവാര്‍ഷികത്തോടും, പോള്‍ ആറാമന്‍ പാപ്പാ 1964 മെയ് ഏഴാം തീയതി കലാകാരന്മാരുമായി നടത്തിയ കുടിക്കാഴ്ചയുടെ നാല്പത്തിയഞ്ചാം വാര്‍ഷികത്തോടും അനുബന്ധിച്ചാണ് സാംസ്ക്കാരികക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നവംബര്‍ ഇരുപത്തിയെന്നാം തീയതിയിലെ പാപ്പായും കലാകാരന്മാരും തമ്മിലുള്ള കുടിക്കാഴ്ച പരിപാടി ചെയ്തിരിക്കുന്നത്.







All the contents on this site are copyrighted ©.