2009-11-06 16:53:21

കായികവിനോദങ്ങളെ അധികരിച്ച മൂന്നാം പഠനസമ്മേളനം റോമില്‍ നവംബര്‍ ആറാം തീയതി ആരംഭിച്ചു.


 
കായികവിനോദത്തെ അധികരിച്ച മൂന്നാം പഠനസമ്മേളനം നവംബര്‍ ആറാം തീയതി റോമില്‍ പ്രോല്‍ഘാടനം ചെയ്യപ്പെട്ടു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍, 2004ല്‍ അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ ഭാഗമായി രുപമേകിയ സഭയും കായികവിനോദവും എന്ന വിഭാഗത്തിന്‍െറ ആഭിമുഖ്യത്തിലെ ആ പഠനസമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം കായികവിനോദവും വിദ്യാഭ്യാസവും വിശ്വാസവും കത്തോലിക്കാ കായികവിനോദസംഘടനകള്‍ക്ക് ഒരു നവവസന്തം എന്നതാണ്.. കത്തോലിക്കാ കായികാഭ്യാസസംഘടനകളുടെ തലത്തില്‍ കായികവിനോദപ്രവര്‍ത്തനങ്ങളും മനുഷ്യവ്യക്തിയുടെ രുപവല്‍ക്കരണവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ഏഴാം തീയതി സമാപിക്കുന്ന പഠനസമ്മേളനത്തിന്‍െറ ലക്ഷൃം. .കത്തോലിക്കാ മെത്രാന്‍ സംഘങ്ങളുടെ കായികവിനോദങ്ങള്‍ക്കും, യുവജനപ്രേഷിതത്വത്തിനും ആയ സമിതികളുടെ പ്രതിനിധികളും, ദേശീയഅന്തര്‍ദേശീയ കത്തോലിക്കാ കായികവിനോദസംഘടനകളുടെ പ്രസിഡന്‍റുമാരും, ആഗോളതലത്തിലെ പ്രമുഖ കായികാഭ്യാസികളും ആ തലത്തില്‍ തല്പരരും ആയ പ്രത്യേക ക്ഷണിതാക്കളും അതില്‍ സംബന്ധിക്കുന്നു. പാപ്പായുടെ സന്ദേശം ശ്രവിച്ചുകൊണ്ട് തുടക്കം കുറിച്ച പഠനസമ്മേളനം വെള്ളിയാഴ്ച രാവിലെ കായികാഭ്യാസലോകത്തിലെ സഭയുടെ ഭൗത്യം ചര്‍ച്ചാവിഷയമാക്കി. ഉച്ച കഴിഞ്ഞ് ചാമ്പ്യന്‍ എന്ന പദം കത്തോലിക്കാവീക്ഷണത്തില്‍ വിചിന്തനം ചെയ്തു. കായികാവിനോദമേഖലയിലെ പുതിയ സമീപനങ്ങളും, അദ്ധ്യയനപരമായ പദ്ധതികളും ആണ് സമാപനദിനമായ ശനിയാഴ്ചത്തെ പഠനവിഷയം.







All the contents on this site are copyrighted ©.