2009-11-03 14:58:07

മലേഷ്യയായിലെ ആംഗ്ലിക്കന്‍ വിശ്വാസികള്‍ പ.സിംഹാസനത്തിന്‍െറ പുതിയ നീക്കം പഠനവിഷയമാക്കുന്നു.


 കത്തോലിക്കാവിശ്വാസത്തിനും, പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമല്ലാത്ത വയെല്ലാം നിലനിര്‍ത്തികൊണ്ട്, കത്തോലിക്കാവിശ്വാസം ആശ്ലേഷിക്കുവാന്‍ ആംഗ്ലിക്കന്‍സഭാതനയര്‍ക്ക് അവസരവും സാധ്യതയും ഏകുവാനുള്ള പ.സിംഹാസനത്തിന്‍െറ നീക്കം മലേഷ്യയായിലെ ആംഗ്ലിക്കന്‍ സഭ പഠിക്കുകയാണെന്ന് പടിഞ്ഞാറന്‍ മലേഷ്യയായിലെ ആംഗ്ലിക്കന്‍ മെത്രാന്‍ NG MOON HING. അതിനെ അധികരിച്ച അപ്പസ്തോലികസന്ദേശം പ്രസിദ്ധീകൃതമാകുന്നതു വരെ പ.സിംഹാസനത്തിന്‍െറ നീക്കത്തെ പറ്റി തങ്ങള്‍ക്കു് ഒന്നും പറയുവാന്‍ ആവില്ലെന്ന് ഊക്കാ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. കത്തോലിക്കാസഭയുമായുള്ള ഐക്യാര്‍ത്ഥമുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ ആത്മാര്‍ത്ഥമായ പിന്‍ത്തുണ നല്‍കും. മലേഷ്യയായിലെ കത്തോലിക്കാആംഗ്ലിക്കന്‍ ബന്ധം വളരെ ആശാവഹമാണ്. എല്ലാ മാസങ്ങളിലും സംവാദത്തിന് ഞങ്ങള്‍ ഒന്നിക്കുന്നു. മലേഷ്യയായിലെ ആംഗ്ലിക്കന്‍സ്, ആഗോള ആംഗ്ലിക്കന്‍ സമൂഹം സ്വീകരിച്ചിരിക്കുന്ന പല നീക്കങ്ങളോട് പ്രത്യേകിച്ച് സ്വവര്‍ഗ്ഗഭോഗികളെ പൗരോഹിത്യത്തിലേയ്ക്കും മെത്രാന്‍സ്ഥാനത്തേയ്ക്കും അഭിഷേചിക്കുക തുടങ്ങിയ ഉല്‍പതിഷ്ണത്വപരമായ നീക്കങ്ങളോട് എതിരാണ് അദ്ദേഹം കുട്ടിചേര്‍ത്തു. പടിഞ്ഞാറന്‍ മലേഷ്യായായില്‍ ഏതാണ്ടു 30000വും കിഴക്കന്‍ മലേഷ്യായയില്‍ 220000 വും ആംഗ്ലിക്കന്‍ വിശ്വാസികളുണ്ട്. . ആ നാട്ടിലെ രണ്ടു കോടി 50 ലക്ഷം നിവാസികളില്‍ കത്തോലിക്കര്‍ 9 ലക്ഷം മാത്രമാണ്.







All the contents on this site are copyrighted ©.