2009-11-02 16:49:57

കത്തോലിക്കാസഭയുമായി പൂര്‍ണ്ണൈക്യത്തിലാകുവാനാഗ്രഹിക്കുന്ന ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ മാര്‍ഗദര്‍ശനാര്‍ത്ഥമുള്ള അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷനെ പറ്റി പ.സിംഹാസത്തിന്‍െറ പ്രസ്സ് ഓഫീസ്.


കത്തോലിക്കാസഭയുമായി പൂര്‍ണ്ണൈക്യത്തിലാകുവാനാഗ്രഹിക്കുന്ന ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ മാര്‍ഗദര്‍ശനാര്‍ത്ഥമുള്ള അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍റെ കാലതാമസത്തിന്‍റെ കാരണം പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ഡി ഒരു വിജ്ഞാപനത്തില്‍ ശനിയാഴ്ച വ്യക്തമാക്കി.
സാങ്കേതിക കാരണങ്ങളെക്കാള്‍ വൈദിക ബ്രഹ്മചര്യത്തെപറ്റിയുള്ള അഭിപ്രായാന്തരമാണ് ആ താമസകാരണമെന്ന് ഇ റ്റലിയിലെ സാമൂഹ്യസമ്പര്‍ക്ക പ്രവര്‍ത്തകന്‍ ആന്ത്രയ തൊര്‍ണിയെല്ലി പ്രസ്താവിച്ച പാശ്ചാത്തലത്തിലാണ് ആ വിജ്ഞാപനം പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസ് പൂറപ്പെടുവിച്ചത്. അത്തരമൊരു അഭിപ്രായാന്തരമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും, അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍റെ കാലതാമസത്തിന്‍റെ കാരണം സാങ്കേതികമാണെന്നം വിശ്വാസകാര്യാലയത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ വില്യം ലവാദ വ്യക്തമാക്കുന്നതായി വിജ്ഞാപനത്തില്‍ ഫാദര്‍ ലൊമ്പാര്‍ജഡി പറയുന്നു. ആ സാങ്കേതിക കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കര്‍ദ്ദിനാള്‍ വിശദീകരിക്കുന്നതിനെ തുടര്‍ന്ന് അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നു. കോണ്‍സ്റ്റിറ്റൂഷന്‍െറ നക്കല്‍ വിശ്വാസകാര്യാലയത്തിന്‍െറ പതിവനുസരിച്ച് കുടുതല്‍ പഠനത്തിനും അംഗീകാരത്തിനും ആയി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും, നവംബര്‍മാസത്തിന്‍െറ ആദ്യവാരാവസാനത്തോടെ അവരുടെ ജോലി പൂര്‍ത്തിയാകുമെന്നാണ് കരുതന്നതെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചതായും ഫാദര്‍ ലെംബാര്‍ദി അറിയിക്കുന്നു.







All the contents on this site are copyrighted ©.