2009-10-30 16:50:50

 മതസ്വാതന്ത്ര്യവും മനസ്സാക്ഷിസ്വാതന്ത്ര്യവും വളരെ പ്രധാനമെന്ന്, പാപ്പാ.


എല്ലാ സ്വാതന്ത്ര്യങ്ങളുടെയും സ്രോതസ്സെന്ന് വിശേഷിപ്പിക്കാവുന്ന മതസ്വാതന്ത്ര്യവും, മനസ്സാക്ഷിസ്വാതന്ത്ര്യവും ആണ് ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനമനുഷ്യവകാശങ്ങളെന്ന് പാപ്പാ. പ.സിംഹാസനത്തിനായുള്ള ഇറാന്‍െറ നവ സ്ഥാപനപതി അലി അക്ബര്‍ നസ്സറിയുടെ സാക്ഷൃപത്രങ്ങള്‍ വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ വച്ചു സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തിലാണ് ആ സ്വാതന്ത്യങ്ങളുടെ അതുല്യത പ.പിതാവ് ചൂണ്ടിക്കാട്ടിയത്. അതിശ്രേഷ്ഠമായ ആത്മീയപാരമ്പര്യമുള്ള ഒരു മഹത്തായ രാജ്യമായി ഇറാനെ വിശേഷിപ്പിച്ചുകൊണ്ട് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തുടര്‍ന്നു- അവിടത്തെ ജനങ്ങള്‍ക്ക് ആഴമായ മതാത്മകസംവേദനക്ഷമതയുണ്ട്. സമാധാനസംസ്ഥാപനത്തിനും, സ്രഷ്ടാവ് എല്ലാ മനുഷ്യര്‍ക്കും നല്‍കിയിരിക്കുന്ന ഔന്നിത്യത്തിന്‍െറ പരിപോഷണത്തിനും ആയി പ്രവര്‍ത്തിക്കുന്ന എല്ലാവരുമായി പ.സിംഹാസനം സഹകരിക്കും. സാങ്കേതിക സാമ്പത്തിക പ്രയോജനങ്ങളെ സംബന്ധിച്ച സ്വാര്‍ത്ഥപരമായ കണക്കുകുട്ടലുകളെക്കാള്‍ ഉപരി മാനവികതത്വങ്ങളിലും, സഹനവിധേയരാകുന്നവര്‍ക്ക് കാര്യക്ഷമമായ സഹായമേകുന്നതിനായുള്ള പ്രതിബദ്ധതയിലും ആധാരമാക്കപ്പെട്ട അന്താരാഷ്ട്ര സഹകരണത്തിന്‍െര ഒരു നവവ്യവസ്ഥിതി ഇന്ന് നാം പ്രതീക്ഷിക്കുകയും, അതിന് പിന്‍ത്തുണയേകുകയും വേണം. വ്യക്തികളുടെയും ജനതകളുടെയും ഔന്നിത്യത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഇതരയവകാശങ്ങളുടെ പ്രത്യേകിച്ച് ജീവന്‍െറയും, നീതിയുടെയും ,ഐക്യദാര്‍ഢ്യത്തിന്‍െറയും സംരക്ഷണവും പരിപോഷണവും വിവിധമതങ്ങളുടെ സംയുക്തപ്രവര്‍ത്തനങ്ങളുടെ ലക്ഷൃമാകണം.







All the contents on this site are copyrighted ©.