2009-10-29 15:56:13

പോപ്പാ ബെനഡിക്ട് പതിനാറാമന്‍െറ സഭൈക്യ പരിശ്രമങ്ങള്‍ അഭിനന്ദനീയമെന്ന്, തെസേ എക്യൂമെനിക്കല്‍ സമൂഹ മേധാവി ബ്രദര്‍ അലോയിസ് ലോസര്‍.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സഭൈക്യ പരിപോഷണത്തിനായി നല്‍കുന്ന പ്രോല്‍സാഹസനത്തിലും, ധൈര്യത്തിലും തെസേ എക്യൂമെനിക്കല്‍ സമൂഹ മേധാവി ബ്രദര്‍ അലോയിസ് ലോസര്‍ സന്തുഷ്ടിയും, അഭിനന്ദനങ്ങളും അറിയിക്കുന്നു. ജര്‍മ്മനിയിലെ ബവേറിയാ കത്തോലിക്കാ അക്കാദമി ഈ വര്‍ഷത്തെ എക്യൂമെനിസ പാരിതോഷികം നല്‍കി ബ്രദര്‍ അലോയിസ് ലോസറിനെ ആദരിച്ച വേളയില്‍ മറുപടിപ്രഭാഷണം നടത്തവെയാണ് അദ്ദേഹം പാപ്പായുടെ എകൂമെനിക്കല്‍ സംരംഭങ്ങളെ ശ്ലാഘിച്ചത്. വിശുദ്ധ പത്താം പീയൂസിന്‍െറ വൈദികഭ്രാതൃത്വസമൂഹവുമായുള്ള ഐക്യത്തിന് പാപ്പാ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചുകെണ്ട് അദ്ദേഹം തുടര്‍ന്നു- വളരെ ശ്രദ്ധേയമായ ഒരു നീക്കമാണത്. അതുപോലെ കത്തോലിക്കാ ഓര്‍ത്തഡോക്സു സംവാദത്തിലെ പുരോഗതിയും ശുഭോദര്‍ക്കമാണ്. ക്രൈസ്തവരുടെയിടയിലെ ഭിന്നത എതിര്‍ സാക്ഷൃമാണ് ലോകത്തിന് നല്‍കുന്നത്. അവര്‍ ഭിന്നിച്ചിരിക്കുമ്പോള്‍ സുവിശേഷം വ്യക്തമായും, കാര്യക്ഷമമായും പ്രഘോഷിക്കാനാവില്ല. കാരണം അനുരഞ്നമാണ് ആ സന്ദേശത്തിന്‍െറ കാതല്‍. പാരിതോഷികതുകയായ പതിനായിരം യൂറോ ചൈനയിലെ ജനങ്ങളുടെയില്‍ ബൈബിള്‍ വിതരണം ചെയ്യുന്നതിന് വിനിയോഗിക്കുമെന്ന് ബ്രദര്‍ അലോയിസ് വ്യക്തമാക്കി. ക്രൈസ്തവൈക്യക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പറാണ് 2008ലെ എക്യൂമെനിസ അവാര്‍ഡ്ജേതാവ്







All the contents on this site are copyrighted ©.