2009-10-28 16:21:09

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വടക്ക‍െ ഇറ്റലിയിലെ ബ്രേഷ്യായിലും കൊണ്‍ച്ചേസിയോയിലും നവംബര്‍ എട്ടാം തീയതി ഇടയസന്ദര്‍ശനം നടത്തും


നവംബര്‍ 8ന് വടക്കെ ഇറ്റലിയിലെ ബ്രേഷ്യാ പ്രവിശ്യയിലെത്തുന്ന പാപ്പാ,
പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നതിനാണ് കൊണ്‍ച്ചേസിയോയിലേയ്ക്ക് പോകുന്നത്. 1963 മതല്‍ 78 വരെ സഭയെ ഭരിച്ച പോള്‍ ആറാമന്‍ പാപ്പയുടെ സ്മരണയ്ക്കായി പണിതീര്‍ത്ത Paul VI Institute ന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉത്ഘാടനവും, പോള്‍ ആറാമന്‍ അന്തര്‍ദേശീയ അവാര്‍ഡ് ദാനച്ചടങ്ങും പ.പിതാവ് തദവസരത്തില്‍ നിര്‍വ്വഹിക്കും. ആദിമ സഭാപിതാക്കന്മാരുടെ മൂലചിന്തകള്‍ സമാഹരിച്ച, മദ്ധ്യകാലഘട്ടത്തിലെ ക്രിസ്തീയ പഠനങ്ങളുടെ Sources Critiennes സോര്‍സസ് ക്രിഷിയേന്നെസ് എന്ന ബൃഹത്തായ ഗ്രന്ഥശേഖരത്തിനാണ് ഈ വര്‍ഷത്തെ പ്രസ്തുത അവാര്‍ഡ് നല്കപ്പ‍െടുന്നത്. ബൊത്തെച്ചീനോ ദേവാലയം, ബ്രേഷ്യാ അതിരൂപതയുടെ കത്തീദ്രല്‍, പോള്‍ ആറാമന്‍ പാപ്പായുടെ ജന്മഗൃഹം, അദ്ദേഹം ജ്ഞാനസ്നാനപ്പെട്ട കൊണ്‍ച്ചേസിയോയിലെ വിശുദ്ധ അന്തോനീസിന്‍റെ നാമത്തിലെ ഇടവക എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍, ബ്രേഷ്യാ പട്ടണത്തിലെ പോള്‍ ആറാമന്‍ ചത്വരത്തി ലെ സമൂഹബലി എന്നിവയാണ് പാപ്പായുടെ അവിടത്തെ ഏകദിന സന്ദര്‍ശനത്തിലെ ഇതര പരിപാടികള്







All the contents on this site are copyrighted ©.