2009-10-28 16:13:19

പാവപ്പെട്ടവരെ അവഗണിക്കുന്നവര്‍ ദൈവതിരുമുന്‍പില്‍ കണക്ക് നല്‍കേണ്ടി വരുമെന്ന്, ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപുട്ട്


പാവപ്പെട്ടവരെയും, ബലഹീനരെയും, അജാതശിശുക്കളെയും അവഗണിക്കുന്ന വ്യക്തികളും സമൂഹവും ദൈവതിരുമന്‍പില്‍ കണക്ക് കൊടുക്കേണ്ടിവരുമെന്ന്, അമേരിക്കന്‍ ഐക്യനാടുകളിലെ ഡെന്‍വര്‍ അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപുട്ട് മുന്നറിയിപ്പു നല്‍കുന്നു. മേല്‍ പറഞ്ഞ വേധ്യരായവര്‍ ദൈവവദനത്തിന്‍െറ പ്രതിച്ഛായകളും, അവിടത്തെ സ്നേഹപാത്രങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. അജാതശിശുക്കളുടെയും വയോവൃദ്ധരുടെയും ഔന്നിത്യത്തെ തരംതാഴ്ത്തുന്നതും, മാനവലൈംഗികതയുടെയും കുടുംബത്തിന്‍െറയും പാവനതയെ കളങ്കപ്പെടുത്തുന്നതും ആയ എല്ലാ പരിപാടികളില്‍ നിന്നും വിട്ടുനില്ക്കാന്‍ കത്തോലിക്കാ മെത്രാന്മാര്‍ ബാദ്ധ്യസ്ഥരാണ്. രാഷ്ട്രജീവിതത്തിനു രുപമേകുന്ന സുപ്രധാന പൊതുവിഷയങ്ങളെ അധികരിച്ച സഭാപ്രബോധനങ്ങളെ അവഗണിക്കുന്നവര്‍ക്ക് സഭയെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടാനാവില്ല. യുവത്വത്തിന്‍െറ മനോഹാരിതയെ വികലമായി അവതരിപ്പിക്കുകയും, വയോവൃദ്ധരോടുള്ള ആദരവിനെ അവഗണിക്കുകയും, മരണത്തെയും സഹനങ്ങളെയും സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളെ വളച്ചെടിക്കുകയും ചെയ്യുന്ന പ്രവണത തികച്ചും അപലപനീയമാണ് അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.