2009-10-20 15:08:47

കുടുംബങ്ങളുടെ ഭദ്രതയാണ് തലമുറകളുടെ ശോഭനമായ ഭാവിയുടെ ആധാരമെന്ന്, ബെനഡിക്ട് പതിനാറാമന്‍ പാപ്പാ


 മനുഷ്യാന്തസ്സ് മാനിച്ചുകൊണ്ട് ജനങ്ങളുടെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുക എന്ന കാഴ്ചപ്പാടാണ് യൂറോപ്പ്യന്‍ യൂണിയനു വേണ്ടതെന്ന്, യൂറോപ്യന്‍ സമൂഹത്തിന്‍റെ പരിശുദ്ധ സിംഹാസനത്തിനായുള്ള പ്രതിനിധിസംഘ നേതാവ് യെവെസ്സ് ഗാസോയെ തിങ്കളാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. ക്രിസ്തീയമൂല്യങ്ങളില്‍ ആധാരമായ പാരമ്പര്യമാണ് യൂറോപ്പിന്‍റെ ചരിത്രപരമായ വളര്‍ച്ചയുടെ അടിത്തറ പാകിയതെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ തുടര്‍ന്നു- സഭ യൂറോപ്പിന്‍റെ ക്രൈസ്തവമൂല്യത്തെപ്പറ്റി അനുസ്മരിപ്പിക്കുമ്പോള്‍ അവള്‍ ഒരു സവിഷശേഷപദവി തേടുകയല്ല, മറിച്ച് ആ ഭൂഖണ്ഡത്തില്‍ സമാധാനവും, അവിടത്തെ ജനതയുടെ സ്വാതന്ത്ര്യവും ഔന്നത്യവും ഉറപ്പാക്കിയ ആ മൂല്യങ്ങളെ തുടര്‍ന്നും പരിപോഷിപ്പിക്കണമെന്നും, അവിടത്തെ സംസ്കാരത്തെ തുടര്‍ന്നും രൂപപ്പെടുത്തുവാന്‍ അതിനെ അനുവദിക്കണമെന്നും ശുപാര്‍ശ ച‍െയ്യുകയാണ്. യൂറോപ്പിലെ ബൗദ്ധിക, സാംസ്കാരിക, സാമ്പത്തിക വിഭവങ്ങള്‍
ആ ഭൂഖണ്ഡത്തിന്‍റെ പൈതൃകത്തിന്‍റെ വിലപ്പെട്ട നിധിയായ മനുഷ്യവ്യക്തിയെ അധികരിച്ച സര്‍വ്വാതിശായിയായ കാഴ്ചപ്പാടാല്‍ സമ്പന്നമാക്കപ്പെടുകയാണെങ്കില്‍ അവ തുടര്‍ന്നും ഫലം പുറപ്പെടുവിക്കും പാപ്പാ പറഞ്ഞു. നമ്മുടെ അനുകാലിക ലോകത്തിന്‍റ‍െ അസമത്വങ്ങള്‍ പരിഹരിക്കുവാനുള്ള ഏകപോം വഴിയെന്ന് കത്തോലിക്കാസഭ കരുതുന്ന ജനങ്ങളുടെ സമഗ്ര വികസനത്തിനായി പ്രതിബദ്ധമാകുവാന്‍ പരിശുദ്ധ പിതാവ് ആ ഭൂഖണ്ഡത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.