2009-10-20 15:16:44

ആദിവാസികളുടെ തനിമയും സംസ്ക്കാരവും ആദരിക്കപ്പെടണമെന്ന്, ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ


ആദിവാസികളുടെ തനിമയും, സംസ്ക്കാരവും ആദരിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയിലെ പ.സിംഹാസനത്തിന്‍െറ സ്ഥിരം നിരീക്ഷന്‍ ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ UN ന്‍െറ പൊതുഅസംബ്ളിയുടെ അറുപത്തിനാലാം സമ്മേളനത്തിന്‍െറ ആദിവാസിപ്രശ്നങ്ങളെ അധികരിച്ച മൂന്നാം യോഗത്തെ തിങ്കളാഴ്ച അഭിസംബോധന ചെയ്യവെ പ്രസ്താവിച്ചു. ലോകത്തിലെ 37 കോടിയിലധികം വരുന്ന ആദിവാസികളുടെ സാമൂഹികവും, വ്യക്തിപരവും, ആത്മീയവും ആയ ആവശ്യങ്ങളില്‍ സഹായിക്കുവാനുള്ള ദീര്‍ഘക്കാലപ്രതിബദ്ധതയുടെയും അവര്‍ക്കായുള്ള സേവനത്തിന്‍െറയും അടിസ്ഥാനത്തിലാണ് സഭ അവരുടെ പ്രശ്നത്തെ പറ്റി സംസാരിക്കുന്നത്. അവരുടെ മനുഷ്യയവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണ്. തങ്ങളുടെ ഔന്നിത്യത്തെ പറ്റി അവരെ ബോധവല്‍ക്കരിക്കുന്നതിനും, അവരുടെ പാരമ്പര്യമനുസരിച്ച് ജീവിതത്തെ രുപപ്പെടുത്തുന്നതിനു് അവരുടെ സമൂഹത്തെ പ്രാപ്തരാക്കുന്നതിനും ഐക്യരാഷ്ട്രസഭ കാര്യക്ഷമവും ശക്തവും ആയ നടപടികള്‍ സ്വീകരിക്കണം. സംസ്ക്കാരങ്ങള്‍ തമ്മിലുള്ള പരസ്പരപ്രവര്‍ത്തനങ്ങള്‍ക്ക് ഭാവാത്മകമൂല്യമുണ്ട്. എന്നാല്‍ ആ പരസ്പരപ്രവര്‍ത്തനം നടക്കണ്ടത് സംസ്ക്കാരാന്തരസംവാദത്തിലൂടെയായിരിക്കണം.അല്ലാതെ ആധിപത്യം സ്ഥാപിച്ചോ ,അടിച്ചമര്‍ത്തിയോ ആയിരിക്കരുത് ആര്‍ച്ചുബിഷപ്പ് കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.