2009-10-17 16:45:38

നീതിപൂര്‍വ്വകമായ സമൂഹത്തിന്‍െറ അടിസ്ഥാനം നിയമവാഴ്ചയാണെന്ന്, ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ


കുടുതല്‍ നീതിപൂര്‍വ്വകമായ സമൂഹത്തിന്‍െറ അടിസ്ഥാനം നിയമവാഴ്ചയാണെന്ന് ഐക്യരാഷ്ട്രസഭയിലെ പ.സിംഹാസനത്തിന്‍െറ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ. ഐക്യരാഷട്രസഭയുടെ- UN ന്‍െറ പൊതു അസംബ്ളിയുടെ അറുപത്തിനാലാം യോഗത്തിന്‍െറ ദേശിയ അന്താരാഷ്ട്രാതലങ്ങളിലെ നിയമവാഴ്ചയെ അധികരിച്ച് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയുടെ സംരക്ഷണത്തില്‍ നിന്നും പ്രയോജനങ്ങളില്‍ നിന്നും വളരെയധികം ആളുകള്‍ ഒഴിവാക്കപ്പെടുന്നതിന്‍െറയും, ലോകത്തിന്‍െറയെല്ലാ ഭാഗങ്ങളിലും തന്നെ സാമ്പത്തികമാന്ദ്യം വഴിത്തിരിയിട്ടിരിക്കുന്ന പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നതിന്‍െറയും പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ ഉദര്‍ശനം ചെയ്യുന്ന ലക്ഷൃങ്ങള്‍ നേടിയെടുക്കുന്നതിന് നിയമവാഴ്ചയുടെ പരിപോഷണം ശക്തമായ ഉപകരണമാണെന്ന് ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. സമാധാനവും സുരക്ഷിതത്വവും സാമ്പത്തികവികസവും വളര്‍ത്തിയെടുക്കുന്നതിനും, പരിസ്ഥിതിമലിനീകരണം തടയുന്നതിനും അന്താരാഷ്ട്രനിയമങ്ങള്‍ ആവശ്യമാണ്. വ്യാപകമായ അഴിമതി, ദേശീയഅന്തര്‍ദ്ദേശീയ സംഘര്‍ഷങ്ങള്‍, ഭീകരത, ലൈഗിക അരാജകത്വം, മനുഷ്യവകാശലംഘനങ്ങള്‍ ഒക്കെ നിയമവാഴ്ചയുടെ അഭാവത്തിലേയേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്പത്തികത്തലത്തിലും നിയമവാഴ്ച ഉപരി പ്രസക്തമായിരിക്കുകയാണ് പ്രത്യേകിച്ച് ഇക്കാലത്ത്, അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.