2009-10-17 16:44:07

ആഗോളപ്രതിസന്ധികളുടെ വേളയില്‍ പാവപ്പെട്ടവരും വേധ്യരും നമ്മുടെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുവെന്ന്, ബാന്‍ കി മൂണ്‍


ആഗോളപ്രതിസന്ധികളുടെ കാലത്ത് പാവപ്പെട്ടവരും, ഏറ്റം വേധ്യരായവരും നമ്മുടെ സവിശേഷയര്‍ഹിക്കുന്നുവെന്ന് ഈ മാസം പതിനേഴാം തീയതി ആചരിച്ച അന്താരാഷ്ട്രാദാരിദ്യനിര്‍മ്മാജ്ജനദിനത്തിനായി നല്‍കിയ സന്ദേശത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഡയറക്ടര്‍ ജനറല്‍ ബാന്‍ കി മൂണ്‍ അനുസ്മരിപ്പിക്കുന്നു. ഏതെരു പ്രതിസന്ധിയുടെയും ആദ്യയിരകള്‍ പാവപ്പെട്ടവരാണെന്ന് പരിതപിക്കുന്ന അദ്ദേഹം ഇപ്രകാരം സന്ദേശത്തില്‍ തുടരുന്നു- ആഗോളസാമ്പത്തികമാന്ദ്യം കാരണം ഈ വര്‍ഷം 5 കോടി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഈ വര്‍ഷം തന്നെ പത്ത് കോടി പേര്‍ ദാരിദ്യരേഖയ്ക്ക് താഴേയ്ക്ക് തള്ളിയിടപ്പെടുമെന്ന് വസ്തുതകള്‍ പറയുന്നു. കുട്ടികളുടെ അവകാശങ്ങള്‍ പലപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്. ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസസൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ദാരിദ്യത്തിന് എതിരായ പോരാട്ടത്തില്‍ നാമിന്ന് ഒരു നിര്‍ണ്ണായകഘട്ടത്തില്‍ എത്തിനില്ക്കുകയാണ്. വേധ്യരുടെ ശബ്ദം ശ്രവണസാധ്യമാക്കുകയും- അന്താരാഷ്ട്രാസമൂഹം നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യണ്ട സമയമാണിത്. വിവേകപൂര്‍വ്വകമായ ആസ്ത്രൂണത്തിലൂടെയും സമൂര്‍ത്തമായ പ്രവര്‍ത്തനപദ്ധതികളിലൂടെയും നമ്മുടെ പ്രതിബദ്ധത സാക്ഷാല്‍ക്കരിക്കുവാനും, തങ്ങളുടെ കഴിവുകള്‍ പരമാവുധി പ്രയോജനപ്പെടുത്താന്‍ ഉതകുന്നയവസരങ്ങള്‍ എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉറപ്പാക്കുവാനും സാധിക്കും.







All the contents on this site are copyrighted ©.