2009-10-16 16:26:18

ലോകഭക്ഷൃദിനത്തിനായുള്ള പാപ്പായുടെ സന്ദേശം


ലോകഭക്ഷൃദിനാചരണം ലോകഭക്ഷൃസംഘടനയുടെ സ്ഥാപനത്തെയും, പട്ടിണിയ്ക്കും പോഷകാഹാരവൈകല്യത്തിനും എതിരായ അതിന്‍െറ പോരാട്ടത്തെയും അതിലുപരി വിവിധരാജ്യങ്ങളില്‍ പട്ടിണിയില്‍ അമര്‍ന്നിരിക്കുന്നവരുടെ സഹായാര്‍ത്ഥം പ്രവര്‍ത്തിക്കണ്ടതിന്‍െറ ആവശ്യകതയെയും അടിവരയിട്ട് ചൂണ്ടിക്കാട്ടുകയാണെന്ന് വെള്ളിയാഴ്ച ആചരിച്ച ലോകഭക്ഷൃദിനത്തിനായി നല്‍കിയ സന്ദേശത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. ആനുകാലികസാമ്പത്തികപ്രതിസന്ധിയുടെ വന്‍ദുരന്തങ്ങളെ പരാമര്‍ശവിഷയമാക്കികൊണ്ട് പാപ്പാ സന്ദേശത്തില്‍ തുടരുന്നു ആ പ്രതിസന്ധി ഏറ്റവും കുടുതല്‍ സ്പര്‍ശിക്കുന്നത് കാര്‍ഷികമേകലയെയാണ്. അത് വളരെ നാടകീയമായ ഒരു അവസ്ഥ തന്നെ ഉളവാക്കുന്നു. അതിന്‍െറ പരിഹരണത്തിന് കാര്യക്ഷമവും, നിര്‍ണ്ണായകവും ആയ നടപടികള്‍ സ്വീകരിക്കുവാന്‍ ആ പരിതോവസ്ഥ സര്‍ക്കാരുകളെയും, സമൂഹത്തിന്‍െറ വിവിധ ഘടകങ്ങളെയും ബാദ്ധ്യതപ്പെടുത്തുകയാണ്. പട്ടിണിയെന്ന ദുരന്തത്തെ അതിജീവിക്കുന്നതിന് വ്യക്തികള്‍ക്കും, ജനതകള്‍ക്കും അവസരം ഉറപ്പാക്കുകയെന്നതുകൊണ്ട് അര്‍ത്ഥമാക്കുക, അവര്‍ക്ക് ആരോഗ്യപ്രദവും പ്രയോജനപ്രദവും ആയ ഭക്ഷൃസംലഭ്യത ഏകുകയെന്നാണ്. ‘പ്രതിസന്ധിഘട്ടത്തില്‍ ഭക്ഷൃസുരക്ഷിതത്വം കൈവരിക്കുക’ എന്ന ഈ വര്‍ഷത്തെ ലോകഭക്ഷൃദിനത്തിന്‍െറ വിചിന്തനവിഷയം ഭക്ഷൃസുരക്ഷിതത്വത്തിന്‍െറ അടിസ്ഥാനഘടകമെന്ന നിലയില്‍ കാര്‍ഷികവൃത്തിയെ പരിഗണിക്കുവാനും, അതിന്‍െറ വെളിച്ചത്തില്‍ സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ ഒരു സുപ്രധാനഭാഗമായി അതിനെ സ്വീകരിക്കുവാനും നമ്മെ ക്ഷണിക്കുകയാണ്. ഭക്ഷൃസംലഭ്യത ഒരു അടിസ്ഥാനയാവശ്യമെന്നതിലുപരി വ്യക്തികളുടെയും, ജനതകളുടെയും അടിസ്ഥാനയവകാശമാണെന്നും പാപ്പാ സന്ദേശത്തില്‍ പറയുന്നു.



 







All the contents on this site are copyrighted ©.