2009-10-14 09:24:52

മുംബൈ അതിരുപതയില്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ തീയതികളില്‍ ഒരു പ്രേഷിതസമ്മേളനം


മുംബൈ അതിരുപതയില്‍ പതിനാലാം തീയതി ബുധനാഴ്ച ഒരു പ്രേഷിതസമ്മേളനം ആരംഭിച്ചു.. 120 മെര്രാന്മാരും അനേകം വൈദികരും സന്യസ്തരും അല്മായപ്രേഷിതരും സംബന്ധിക്കുന്ന ആ സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’ എന്നതാണ്. സമൂഹത്തിലെ സഭയുടെ സാന്നിദ്ധ്യം, നാടിന്‍െറ സംസ്ക്കാരവുമായുള്ള അവളുടെ ബന്ധം, സാര്‍വ്വത്രികസഭയിലെ അവളുടെ പങ്കാളിത്വം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. സേവനത്തിലൂടെയും, ക്ഷേമരാഷ്ട്രം കെട്ടിപടുക്കുവാനുള്ള പ്രതിബദ്ധതയിലൂടെയും സുവിശേഷമൂല്യങ്ങളുടെയും പ്രബോധനങ്ങളൂടെയും പ്രഭയാല്‍ സഹപൗരന്മാരെ പ്രശോഭിപ്പിക്കുവാന്‍ ഭാരതത്തിലെ കത്തോലിക്കര്‍ക്ക് പ്രേഷിതസമ്മേളനം ധൈര്യവും, പ്രചോദനവും പ്രദാനം ചെയ്യുമെന്ന് ഏഷ്യാ ന്യൂസ് ഏജന്‍സിയോട് സംസാരിക്കവെ പ്രസ്താവിച്ച മുംബൈ അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇപ്രകാരം തുടര്‍ന്നു- നാം നമ്മുടെ പ്രിയപ്പെട്ട രാജ്യത്തില്‍ വിവിധ സംസ്ക്കാരങ്ങളുടെയും, വിത്യസ്തങ്ങളായ മതങ്ങളുടെയും ഇടയിലാണ് ജീവിക്കുക. നമ്മുടെ പ്രാദേശീയസഭ ഭാരതത്തിന്‍െറ സംസ്ക്കാരത്തിലും, പശ്ചാത്തലത്തിലും ആണ് നട്ടപ്പെട്ടിരിക്കുന്നത്. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലിനാളുകളില്‍ ഭാരതസഭ അവളുടെ പ്രഥമപ്രേഷിതസമ്മേളനം നടത്തുന്നത് വെറും ആകസ്മികമല്ല.

 







All the contents on this site are copyrighted ©.