2009-10-14 11:49:22

ഭക്ഷൃകൃഷിസംഘടനാ ഡയറക്ടര്‍ ജനറല്‍ ജാക്വേസ് ഡിയോഫ് മെത്രാന്മാരുടെ സിനഡിന്‍െറ ആഫ്രിക്കയ്ക്കായുള്ള പ്രത്യേക സമ്മേളനത്തില്‍


സാമ്പത്തികവ്യവസ്ഥിതി എല്ലാ ജനതകള്‍ക്കും, പ്രത്യേകിച്ച് ഏറ്റം വേധ്യര്‍ക്കും പിന്‍തുടര്‍ച്ചാവകാശം നിരാകരിക്കപ്പെട്ടവര്‍ക്കും പ്രയോജനകരമാകത്തക്കവിധം സമ്പത്തും ശ്രയേസ്സും വര്‍ദ്ധമാനമാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷൃകൃഷിസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജാക്വേസ് ഡിയോഫ്. ദാരിദ്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും, കുട്ടികളുടെ വിദ്യാഭ്യാസം ജനതകളുടെ ആരോഗ്യം സ്ഥിരമായ സാമ്പത്തികവളര്‍ച്ച എന്നിവ ഉറപ്പാക്കുന്നതിനും ഭക്ഷൃസുരക്ഷിത്വം ആവശ്യമാണെന്ന് മെത്രാന്മാരുടെ സിനഡിന്‍െറ ആഫ്രിക്കയ്ക്കു വേണ്ടിയുള്ള രണ്ടാം പ്രത്യേക സമ്മേളനത്തിന്‍െറ പതിമൂന്നാം പൊതുയോഗത്തെ ചെവ്വാഴ്ച അഭിസംബോധന ചെയ്യവെ പ്രസ്താവിച്ച അദ്ദേഹം തുടര്‍ന്നു- കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ആഫ്രിക്കയിലെ കൃഷി വളരെ മോശമായിരുന്നു.. ഇന്ന് ആ ഭൂഖണ്ഡത്തില്‍ 27 കോടി 10 ലക്ഷം പേര്‍ അതായത് ജനതയുടെ 24% പോഷകഹാരവൈകല്യത്തിന്‍െറ പിടിയിലാണ്. കൃഷിരീതി ആധുനികശാസ്ത്രസാങ്കേതികപുരോഗതിയുടെ ചുവടുപിടിച്ച് വികസിപ്പിക്കുക, ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ഒരു സാമ്പത്തിവ്യവസ്ഥിതിക്ക് രുപമേകുക എന്നിവ ഭൂഖണ്ഡത്തിന്‍െറ ഇന്നത്തെ അടിയന്തരയാവശ്യങ്ങളാണ്. ആഫ്രിക്കയുടെ സഹനങ്ങളില്‍ ഏറ്റവും ദാരുണവും, അസഹനീയവും പട്ടിണിയാണ്. നീതിക്കും, സമാധാനത്തിനുമായുള്ള എല്ലാ പരിപാടികളും ദക്ഷണത്തിനായുള്ള ജനതയുടെ അവകാശത്തിന്‍െറ സാക്ഷാല്‍ക്കാരം ലക്ഷൃം വയ്ക്കുന്നതായിരിക്കണം. ഉന്നത തലങ്ങളില്‍ രാഷ്ട്രീയസന്നദ്ധതയുണ്ടെങ്കില്‍ ലോകത്തെ പട്ടിണിവിമുക്തമാക്കുകയെന്ന ലക്ഷൃം നേടിയെടുക്കാനാവും.
 







All the contents on this site are copyrighted ©.