2009-10-14 09:22:59

ബുദ്ധിപരമായ ഉപവിയുടെ ചൈതന്യം സ്വായത്തമാക്കുക, പാപ്പാ സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികളോട്


സഭയിലെയും, സമൂഹത്തിലെയും ആനുകാലികപ്രശ്നങ്ങളുടെ വന്‍വെല്ലുവിളികള്‍ കാര്യക്ഷമമായി അഭിമുഖീകരിക്കുന്നതിനാവശ്യമായ ബുദ്ധിപരമായ ഉപവിയുടെ ചൈതന്യം സ്വായത്തമാക്കുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. ശനിയാഴ്ച വത്തിക്കാനിലെ പൗലോസ് ആറാമന്‍ശാലയില്‍, ആഫ്രിക്കയോടെത്ത് ആഫ്രിക്കയ്ക്കുവേണ്ടി നടന്ന ജപമാലപ്രാര്‍ത്ഥനയുടെ സമാപനത്തിലെ പ്രഭാഷണത്തിലാണ് പാപ്പാ ആ ആഹ്വാനം നടത്തിയത്. സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ സത്യത്തിന്‍െറ, ആത്മാര്‍ത്ഥതയും ആവേശവും ഉള്ള അന്വേഷകരായിരിക്കണമെന്ന് പ.പിതാവ് ഉദ്ബോധിപ്പിച്ചു. ജപമാലപ്രാര്‍ത്ഥനയെ തുടര്‍ന്നു പരാമര്‍ശവിഷയമാക്കികൊണ്ട് പാപ്പാ പറഞ്ഞു- ജപമാലയുടെ രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനത്തില്‍ എല്ലാ ജനങ്ങളുടെയും ജീവിതത്തിലെ തന്‍െറ സാന്നിദ്ധ്യം യേശു ക്രിസ്തുവില്‍ വെളിപെടുത്തുന്ന ദൈവത്തിന്‍െറ അധികൃതവദനം നാം ദര്‍ശിക്കുന്നു. ആഫ്രിക്കയുടെ നാഥയായ കന്യകാമറിയം അവിടത്തെ എല്ലാവരെയും പ്രത്യേകിച്ച് യുവജനങ്ങളെ സമാധാനത്തില്‍ സംരക്ഷിക്കുകയും, അവളുടെ സുതനും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തുവിലേയ്ക്കു് നയിക്കുകയും ചെയ്യട്ടെ. റോമിലെ യൂണിവേഴ്സിറ്റികളില്‍ അദ്ധ്യയനം നടത്തുന്ന ആഫ്രിക്കക്കാരായ വിദ്യാര്‍ത്ഥികളും, മെത്രാന്മാരുടെ സിനഡിന്‍െറ ആഫ്രിക്കയ്ക്കു വേണ്ടിയുള്ള പ്രത്യേക സമ്മേളനത്തില്‍ സംബന്ധിച്ച പിതാക്കമാരും പാപ്പായോടെത്ത് നടത്തിയ ആ പ്രാര്‍ത്ഥനയില്‍ ഈജിപ്ത്, കെനിയ, സുഡാന്‍, മഡഗാസ്കര്‍, ദക്ഷിണാഫ്രിക്ക, നൈജീരിയ, ഡെമൊക്രാറ്റിക്ക് റിപ്പബ്ളിക്ക് ഓഫ് കോംഗോ, മൊസാമ്പിക്ക്, ബുര്‍ക്കീനോ ഫാസോ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലസ്ഥാനനഗരികളിലെ സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികളും ഉപഗ്രഹമാര്‍ഗ്ഗം സംബന്ധിച്ചു. മെത്രാന്മാരുടെ സിനഡിന്‍െറ പൊതുകാര്യത്തിന്‍െറയും റോം രുപതയുടെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായുള്ള കമ്മീഷന്‍റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ആ പ്രാര്‍ത്ഥനാപരിപാടി.
 







All the contents on this site are copyrighted ©.