2009-10-14 11:29:07

കറുത്ത ഭൂഖണ്ഡമെന്ന് അറിയപ്പെടുന്ന ആഫ്രിക്ക വൈവിധ്യമാര്‍ന്ന സംസ്ക്കാരങ്ങളുടെയും ഗോത്രങ്ങളുടെയും മതാചാരങ്ങളുടെയും വര്‍ണ്ണപ്പൊലിമയുള്ള ഒരു മഴവില്ലാണെന്ന് ആര്‍ച്ചുബിഷപ്പ് ജന്‍ഫ്രാങ്കോ റവാസി.


കറുത്തഭൂഖണ്ഡമെന്നറിയപ്പെടുന്ന ആഫ്രിക്ക വൈവിധ്യമാര്‍ന്ന സംസ്കാരങ്ങലുടെയും ഗോത്രങ്ങളുടെയും മതാചാരങ്ങളുടെയും വര്‍ണ്ണപ്പൊലിമയുള്ള ഒരു മഴവില്ലാണെന്ന്, സാംസ്കാരിക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ജന്‍ഫ്രാങ്കോ റവാസി. മെത്രാന്മാരുടെ സിനഡിന്‍റെ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള പ്രത്യേക സമ്മേളനത്തിന്‍റെ പതിനൊന്നാം യോഗത്തെ അഭിസംബോധന ച‍െയ്യുകയായിരുന്നു അദ്ദേഹം. മൂന്നു പ്രായോഗിക ചിന്തകളാണ് ആഫ്രിക്കയ്ക്കുവേണ്ടിയുള്ള സിനഡു സമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ആഗോളവത്കരണത്തിന്‍റെയും മതനിരപേക്ഷതയുടെയും കുത്തൊഴുക്കില്‍പ്പെടാതെ ആഫ്രിക്കയിലെ ജനങ്ങളുടെ മത-സംസ്കാരത്തനിമ കാത്തുപാലിക്കുക. അധിനിവേശത്തിന്‍റെ കോളനികളായി തിരിയാതെയും പരസ്പരതിരസ്കാരത്തിന്‍റെ മനോഭാവം മാറ്റിയും മൂല്യധിഷ്ഠിതമായ വളര്‍ച്ചയില്‍ ശ്രദ്ധിച്ചുകൊണ്ട് പരസ്പരധാരണയുടെയും ഐക്യത്തിന്‍റെയും പാതയില്‍ നീങ്ങുക .. ക്രിസ്തുസന്ദേശത്തിന്‍റെ തനിമയാര്‍ന്ന ഒരു സാംസ്കാരികവത്കരണം ക്രമാനുഗതമായും ശാസ്ത്രീയമായും വളര്‍ത്തിയെടുക്കുക. എന്നിവയാണ് അദ്ദേഹം അവതരിപ്പിച്ച ആ പ്രയോഗികചിന്തകള്‍. വിപുലവും വൈവിധ്യമാര്‍ന്നതുമായ ആഫ്രിക്ക ഭൂഖണ്ഡത്തെ ഏകോപിപ്പിക്കുവാന്‍ പോരുന്ന കത്തോലിക്കാ സാംസ്കാരിക കേന്ദ്രങ്ങളെക്കുറിച്ചും, സര്‍വ്വകലാശാലകളെക്കുറിച്ചും സഭ അടിയന്തരമായി ചിന്തിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടു അദ്ദേഹം പറഞ്ഞു- അതെസമയം ആധുനിക സാര്‍വ്വത്രികകുട്ടായ്മയുടെ ഭാവാത്മകമൂല്യങ്ങള്‍ ആഫ്രിക്ക സ്വാശീകരിക്കണം. അങ്ങനെ അന്ധമായ ദേശീയവാദം, വര്‍ഗ്ഗീയ അന്തരങ്ങള്‍, മതമൗലികവാദം തുടങ്ങിയ അനാരോഗ്യപ്രവണതകളെ അകറ്റിനിറുത്തുവാന്‍ അവള്‍ പ്രാപ്തരാകും.







All the contents on this site are copyrighted ©.