2009-10-14 11:53:05

ഇന്തോനേഷ്യയിലെ പദാംഗ്ജില്ലയിലെ കത്തോലിക്കാ ആശുപത്രിക്ക് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ സഹായം


പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്‍െറ തലസ്ഥാനമായ പാംഗിലെ യോസ് സുദാര്‍സോ കത്തോലിക്കാ ആശുപത്രിക്ക് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പതിനായിരം ഡോളര്‍ നല്‍കിയിരിക്കുന്നു, ഇന്തോനേഷ്യയിലുണാടായ വന്‍ ഭൂമികുലുക്കം വിതച്ചിരിക്കുന്ന ദുരന്തങ്ങളുടെ ഇരകളായവരുടെ ആരോഗ്യബന്ധിയായ സേവനത്തിനായിട്ട് ആദ്യഗഡുവെന്ന നിലയിലാണ് ആ തുക നല്‍കപ്പെട്ടിരിക്കുക.. സവേരിയന്‍ മിഷ്യനറിമാരുടെ ആഭിമുഖ്യത്തിലുള്ളതാണ് ആ ആശുപത്തി. പദാംഗ രുപതാദ്ധ്യക്ഷനായ ബിഷപ്പ് മര്‍ത്തിനൂസ് സിത്തൂമോര്‍ഗിന്‍െറ പേരില്‍ നല്‍കിയിരിക്കുന്ന ആ തുക ജാതി മത ദേദമെന്യ ഭൂമികുലുക്കത്തിന്‍െറ ഇരകളായവര്‍ക്കായി ഉപയോഗിക്കപ്പെടും. ഒന്‍പതു ലക്ഷം ജനങ്ങളുള്ള പദാംഗ് ജില്ലയില്‍ ഭൂകമ്പം വന്‍ദുരന്തങ്ങളാണ് വരുത്തിയിരിക്കുക. 2004 ഡിസംബറില്‍ ഏഷ്യന്‍ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ സുനാമിയില്‍ സുമാത്ര ദ്വീപുള്‍പ്പെടെ ഇന്തോനേഷ്യയില്‍ ഒന്നരലക്ഷത്തോളം പേരാണ് മരണമടഞ്ഞത്. ഭൂകമ്പത്താല്‍ പദാംഗ് മേഖല ഒരിക്കല്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നാണ് ഭൗമശാസ്ത്രജ്ഞമാരുടെ മുന്നറിയിപ്പ്.








All the contents on this site are copyrighted ©.