2009-10-14 11:26:49

ആഫ്രിക്കാഭൂഖണ്ഡത്തിലെ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദുരന്താവസ്ഥ അടിയന്തരശ്ദ്ധയര്‍ഹിക്കുന്നവയാണെന്ന് ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേലിയോ


ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ത്തന്ന‍െയുള്ള കുടിയേറ്റക്കാരുടെയും, അഭയാര്‍ത്ഥികളുടെയും ധാര്‍മ്മികവും മാനുഷീകവുമായ ദൂരന്താവസ്ഥ അടിയന്തിരമായി പരിഗണിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് അന്തോണിയ‍ വേലിയോ. ആഭ്യന്തരകലഹവും, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ത്തന്നെയുള്ള യുദ്ധങ്ങളും, ആധുനീക നഗരവത്കരണപ്രതിഭാസവും, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായിട്ടുണ്ടായിട്ടുള്ള അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നവും 40 ദശലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്നതാണെന്ന്, കുടിയെറ്റക്കാര്‍ക്കും ആഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേലിയോ മെത്രാന്മാരുടെ സിനഡിന്‍റെ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള രണ്ടാം സമ്മേളനത്തില്‍ പരിതപിച്ചു. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്‍റെയും നിയമ സാദ്ധ്യതകളില്‍ ഊന്നിനിന്നുകൊണ്ടും, ക്രിസ്തീയ പ്രതിബദ്ധതയുടെ അജപാലന സാദ്ധ്യതകള്‍ ഉപയോഗപ്പ‍െടുത്തിക്കൊണ്ടും പ്രശ്നപരിഹാരത്തിന് അടിയന്തിരമായി സഭ മുന്നോട്ടു നീങ്ങണമെന്ന് ശുപാര്‍ശ ചെയ്ത അദ്ദേഹം തുടര്‍ന്നു- ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പരസ്പരബന്ധിതങ്ങളായ സാമ്പത്തിക സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പ്രശ്നങ്ങളും നമ്മുടെ സവിശേഷശ്രദ്ധയര്‍ഹിക്കുന്നവയാണ്. കാരണം അവ സ്വന്തം നാടു വിട്ട് വിദേശരാജ്യങ്ങളിലേയ്ക്ക് പ്രയാണം ചെയ്യുവാന്‍ പല യുവജനങ്ങളെയും പ്രല്ലോഭിപ്പിക്കുന്നു. ആ പലായനം വരും വര്‍ഷങ്ങളിലും പതിറ്റാണ്ടുകളിലും വര്‍ദ്ധിക്കുവാനാണ് സാധ്യതയെന്നാണ് ഇന്നത്തെ പരിതോവസ്ഥകള്‍ കാട്ടുക. ആനുകാലിക സാമ്പത്തികപ്രതിസന്ധിയും, ആഫ്രിക്കന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും ആ ഭൂഖണ്ഡത്തിലെ ജനങ്ങളില്‍ അവിടയെത്തുന്ന ഇതരരാജ്യക്കാരോട് ഒരുത്തരം വിമതത്വമനോഭാവം ഉളവാക്കുകയാണ്. അതിനാല്‍ കുടിയേറ്റക്കാരെ സംബന്ധിച്ച അവിടത്തെ നിയമങ്ങളും, നയപരിപാടികളും വളരെ കര്‍ക്കശമാണ്. ആ കര്‍ക്കശനിയമങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് വളരെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ആ പ്രത്യേകസാഹചര്യങ്ങള്‍ മാനവയവകാശങ്ങളോടുള്ള ആദരവ്, സദ്ഭരണം, രാഷ്ട്രീയസംവാദത്തിന്‍െറ ആഴപ്പെടുത്തല്‍, അന്താരാഷ്ട്ര സഹകരണത്തിന്‍െറ ശക്തിപ്പെടുത്തല്‍, പ്രജാധിപത്യതത്വങ്ങളോടുള്ള ആദരവ് തുടങ്ങിയവയില്‍ ആ രാജ്യങ്ങള്‍ കുടുതല്‍ ഔല്‍സുക്യം കാട്ടണ്ടതിന്‍െറ ആവശ്യകതയാണ് വെളിപ്പെടുത്തുക. . ആ യാഥാര്‍ത്ഥ്യം അജപാലനമാനത്തിന്‍െറ പ്രാധാന്യവും കാട്ടുകയാണ്.







All the contents on this site are copyrighted ©.